പൂത്തിലഞ്ഞി പൂക്കളിൽ
തേൻ നിറയാൻ നേരമായ്
കാറ്റിനോടും കഥ പറഞ്ഞ്
കുന്നിറങ്ങാൻ നേരമായ്

കുറുമ്പു കാട്ടും
മണിക്കിടാവിനെ
ഓമനിക്കാൻ നേരമായ്

പിറകിൽ വന്നെന്റെ
കണ്ണുപൊത്തി കുറുമ്പ്
കാട്ടും നേരമായ്

ഓടി വന്ന് ഉമ്മ
തന്നിടും നേരത്ത്
കിങ്ങിണികൾ കിലുക്കി മെല്ലെ
കുസൃതി കാട്ടി നടന്ന നാൾ
മെല്ലെ വന്ന് കെട്ടിപിടിച്ച്

ആത്മഹർഷത്തിലാഴ്ത്തുമ്പോൾ

കുഞ്ഞുകൈയിലെ
പൂക്കളിൽ കിന്നരി-
ച്ചോമനിക്കും നേരത്ത്

മിന്നി മായണ
ഭാവങ്ങളാൽ അവൾ
വർണ്ണശലഭമായ് മാറുമ്പോൾ

കുഞ്ഞുകണ്ണിൽ
കൗതുകത്തിൽ
ചെപ്പുതുറന്നിടും നേരത്ത്

ഉമ്മ ഒരായിരം
കൊണ്ടു മൂടിയെൻ
പൈതലിനെ വാരി പുണരുമ്പോൾ

കണ്ണ് വയ്ക്കരുതാരുമെ
എൻ കനവിലെ
കനി മുത്തിനെ……..

By ivayana