ഞാന്‍ ആരാണ് എന്നുപോലും നീ.. അറിഞ്ഞിരുന്നില്ലേ ??
സ്നേഹത്തിന്‍റെ പര്യായങ്ങള്‍…
അറിയാതെ എന്‍റെ സ്നേഹം ..
നിസ്സംഗതയിലാണ്ടപ്പോഴും,
സ്നേഹിക്കാനായ് അണമുറിഞ്ഞൊഴുകാനായ്
വിതുമ്പുമെന്‍മനം ആരറിയുന്നൂ….??
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
കഴിയാതെ ഉഴറുമീമനം ആരറിയൂ…??
ആരുടെയും മോഹങ്ങള്‍ക്കൊരു
മോഹഭംഗമാകാനോ???
സ്വപ്നങ്ങളിലൊരു ദുസ്വപ്നമാകാനോ??
ഞാനൊരു നിമിത്തമാകില്ല.
ആരുടെയും വഴിമുടക്കാനാവില്ലെനിക്ക്.
ആരെയും നോവിക്കാനുമറിയില്ലെനിക്ക്.
മുറിവേറ്റപക്ഷിയാണുഞാന്‍.
എന്‍റെ മുറിവുകളില്‍ …
വേദനപോലുമില്ലാത്ത, നിര്‍വികാരതയിലാണുഞാന്‍.
യാന്ത്രികമായ ചലനങ്ങളിലെ
അനാഥത്വം മനസ്സാണ് .
ആരോടും പരിഭവങ്ങളില്ലാതെ..
എന്‍റെ സ്നേഹത്തെ
വഴിയിലുപേക്ഷിച്ച്
എനിക്കായ് ഞാനൊരുക്കിയ
ചിതയിലേക്ക് ഞാന്‍ തനിയെ..
ഒരു കെെവിളക്കുമായ്
സ്വയം തിരികൊളുത്തുവാന്‍
ഞാന്‍ തനിയെ പോകുന്നൂ….
എന്നിട്ടും നീ എനിക്കായ്
കൂടെവന്നതെന്തിനീച്ചിതയില്‍
എരിഞ്ഞമര്‍ന്നടങ്ങാനോ??!!
എന്‍റെ സ്നേഹമേ .?
MR

By ivayana