അക്ഷരം പഠിക്കുന്ന കുരുന്നുകൾക്കായ് ഒരു
അക്ഷരമാലക്കവിത.
അമ്മ.
അ മ്മ നല്ല അമ്മ
ആ നന്ദമാണമ്മ
ഇ ന്നുമെന്റെ ചാരെ
ഈ ണമിട്ടു പാടും.
ഉ മ്മ നൽകിയെന്നെ
ഊ ഞ്ഞാലാട്ടുമമ്മ
ഋ തുക്കളെപ്പോലമ്മ
എന്റെ സ്വന്തമമ്മ.

എ ന്നുമെന്റെ ചാരെ
ഏ കയായി നിൽക്കും
എെ ശ്വര്യമാണമ്മ
എന്റെ സ്വന്തമമ്മ.

ഒ ന്നു ഞാൻ കരഞ്ഞാൽ
ഒാ ടിവരും സ്നേഹം
ഔ ന്നത്യമാണമ്മ
എന്റെ സ്വന്തമമ്മ.

അം ബരത്തിനൊപ്പം
ആ ർത്തിരമ്പും സ്നേഹം
അമ്മ നല്ല അമ്മ
എന്റെ സ്വന്തമമ്മ.

By ivayana