രചന : ശ്രീകുമാർ എം പി✍

ഇനിയെന്നു പാടും നീ
കവിതെ ഇവിടെയീ
മനസ്സിൽ വ
ന്നിതൾ വിടർത്തൂ
ഇളകുന്ന മനവല്ലി
തന്നിൽ നീ പൂക്കുന്ന
ഇളംമധു നിറയുന്ന
നേരമായൊ
തിരയടിച്ചെത്തുന്ന
വരികൾ തൻ ഞൊറിവുകൾ
ചിരി തൂകിപ്പാടുമൊ
ദേവരാഗം
കാന്തിയിൽ കാറ്റത്ത്
ഇളകുന്ന കാറൊളി
വർണ്ണന്റെ മോഹന
പീലി പോലെ
ഓമൽച്ചൊടിയിൽ നി-
ന്നുതിരുന്ന വേണുതൻ
ചേതോഹരമാകും
ഗാനമായി
ഇളംമഞ്ഞപ്പൂ പോലെ
മഞ്ജിമ തൂകി നീ
മനസ്സിൻ കവാടം
തുറന്നു വരൂ
ഇനിയെന്ന് പാടും നീ
കവിതെ യിടറുന്ന
മനസ്സിൽ നീ വന്ന്
യിതൾ വിടർത്തൂ.

ശ്രീകുമാർ എം പി

By ivayana