രചന : പട്ടം ശ്രീദേവിനായർ✍

“‘കേരളപ്പിറവി ദിന ആശംസകൾഎല്ലാസ്നേഹിതർ ക്കും ””’🙏

കേരളമെന്നൊരു നാടുകണ്ടോ….?
അത് മലയാളി മങ്ക തൻ മനസ്സുപോലെ…!
മനതാരിലായിരം
സ്വപ്‌നങ്ങൾ കൊണ്ടവൾ മറുനാട്ടിൽ പോലും മഹത്വമേകീ…..
സത്യത്തിൻ പാൽ പുഞ്ചിരി തൂകിയപൂ നിലാവൊത്തൊരു
പെൺകൊടിയായ്..
പൂക്കളം തീർക്കുന്നു
തിരുവോണത്തിൽ…
പുതുവർഷം ഘോഷിക്കും ആർഭാട ത്തിൽ……
പാട്ടും മേളവും… ആർപ്പുവിളികളും…
ആത്മാഭിമാനവും കാത്തു വയ്ക്കും…
ജാതിയുമില്ല, മതവുമില്ല…
അവൾക്കെല്ലാ മതസ്ഥരും ഒന്നുപോലെ……!
മലയാളമേ….
കേരളമേ…..
കേരവൃക്ഷങ്ങൾ തൻ ചാരുതയേ………
നെല്ലോലകൾ തൻ കുളിർ തെന്നൽ പോലെ….
സ്നേഹമായ്….
നല്ലൊരു സോദരി യായ്…….
എന്നെന്നും മർത്യർക്കു ആശ്വാസമായ്……!
തുഞ്ചന്റെ തത്തയെ
പാടിപ്പുകഴ്ത്തിയ,
പാട്ടിന്റെ ഈണമായ്
നിന്നവൾ നീ……..!
കുഞ്ചന്റെമേളത്തിനൊപ്പം നിറഞ്ഞാടി….
ചന്തത്തിലാറാടി നിന്നവളും……!
ആട്ടവും പാട്ടും കഥ കളി നൃത്തവും ആടി യുലയും തിരുവാതിര..!
എന്നുംമനസ്സിലൊരായിരം,
സുന്ദരസങ്കല്പമാറാടി
നില്പവൾ നീ………!
മലയാളമെന്ന മഹാവാക്കിനർത്ഥവും
മാഞ്ഞുപോകാതെ നീകാത്തു നിൽപ്പൂ..
എവിടെയായാലും
നിൻ മടിത്തട്ടിലായ്
ഓടിയെത്തും
നമ്മൾ മലയാളികൾ.

പട്ടം ശ്രീദേവിനായർ

By ivayana