രചന : ബേബി മാത്യു അടിമാലി✍

അമ്മയ്ക്കുമച്ഛനും കാത്തിരുപ്പ്
കുഞ്ഞിളം പൈതലിൻ വരവിനായി
താരാട്ടു പാടുവാൻ ഓമനിക്കാൻ
ദിനരാത്രമെണ്ണിയീ കാത്തിരുപ്പ്
ഈ പുതുജീവൻ പിറന്നു വീഴുമ്പോൾ
അച്ഛനുമമ്മയും ധന്യരാകും
അവരുടെ മോഹങ്ങൾ പൂവണിയും
ജീവിത സ്വപ്നം സഫലമാകും
കടലോളമുള്ളൊരാ അമ്മതൻ സ്നേഹവും
ആകാശംമുട്ടുമീ അച്ഛന്റെ കരുതലും
ആവോളം നുകർന്നിടും കുഞ്ഞുപൈതൽ
ജനനമതെത്രയോ സുകൃത കർമ്മം
ജനിതാക്കളെത്രയോ പുണ്യജന്മം
പൈതലിൻ പുഞ്ചിരി കണ്ടിടുമ്പോൾ
മാതൃവാൽസല്യം കവിഞ്ഞൊഴുകും
ഭൂമിയും കോരിത്തരിച്ചു പോകും
ജന്മ സാഫല്യവും പൂർത്തിയാകും.

ബേബി മാത്യു

By ivayana