രചന : രാജീവ് ചേമഞ്ചേരി✍

ഇരുപതടിക്കൂടരമെത്തിയെൻ മുന്നിൽ –
ഇരു കൈകൾ കൂപ്പി കരഞ്ഞു പോയി!
ഇതിനകത്തെന്തെന്നറിയാതെയറിഞ്ഞു –
ഇടിക്കുന്നുയെൻ ഹൃദയം പെരുമ്പറയായ്!

ഇനിയുമിതുപോലെത്ര വരാനുണ്ട് –
ഇരിന്നിരുന്ന് തല പുകയ്ക്കയായ്!
ഇരുത്തം വന്നൊരീ ശക്തി തടവറയിൽ –
ഇനി മനുഷ്യമൃഗങ്ങൾക്ക് വേനലിലൊരു മഴ!

ഇംഗിതമല്ലാത്ത പരീക്ഷണങ്ങൾക്ക് മുന്നിൽ-
ഇനിയും തളരാതെ മെയ്യും മനസ്സും!
ഇഛാഭംഗത്തിന്നാരോഹണത്തിന്നേടിൽ –
ഇരു കൈ കുഴഞ്ഞ് നടുവൊടിഞ്ഞ നിമിഷമായ്!

ഇന്നിൻ്റെ പാന്ഥാവിലൊരു കോളിളക്കം !
ഇഴഞ്ഞലയുന്ന വിയർപ്പിൽ രക്തഗന്ധം.
ഇമകൾ തമ്മിലറിയാതെയടയുന്ന നിമിഷം –
ഇരുപതടിക്കൂടാരത്തിൽ കരിപുരണ്ട ജീവിതം!

രാജീവ് ചേമഞ്ചേരി

By ivayana