രചന : മാഹിൻ കൊച്ചിൻ ✍

നമ്മുടെ രാജ്യത്ത് മൂന്നു മാസം പ്രായമായ നവജാത ശിശു മുതല്‍ തൊണ്ണൂറു വയസ്സായ വന്ധ്യ വയോധിക വരെ ലൈംഗികമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ വളര്‍ത്തു മൃഗങ്ങള്‍ പോലും. അങ്ങനെയുള്ള ഈ കെട്ട കാലത്ത് ഒരാളുടെ വസ്ത്രധാരണ രീതിയും പീഡനകാരണങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. ഒരുവേള അത് അസംബന്ധവും തല്ലുകൊള്ളിത്തരവും തന്നെയാണ്. മാത്രമല്ല വസ്ത്രധാരണം പൂര്‍ണ്ണമായും വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെയാണ്, അത് ആണായാലും പെണ്ണായാലും. അതില്‍ അതാതു പ്രദേശത്തെ കാലാവസ്ഥ , സംസ്കാരം , ഇഷ്ട്ടാനിഷ്ട്ടങ്ങള്‍, ഭരണകൂട – മത ശാസനകള്‍, പാരമ്പര്യങ്ങള്‍ എന്നിവ പ്രകടമാണ്.


വ്യക്തിനിഷ്ട്ടവും സൗകര്യപ്രദവുമായ വസ്ത്രം എന്നൊക്കെ പറയുമ്പോഴും മറ്റെല്ലാ ജീവികളെയും പോലെ അടിസ്ഥാനപരമായി ഹോമോസാപ്പിയന്‍സ് നഗ്നരാണ്. ഏറ്റവും “സൌകര്യപ്രദമായ” അവസ്ഥ നഗ്നരായിരിക്കുക എന്നതാണ് എന്നര്‍ത്ഥം. പക്ഷേ , എന്നിട്ടും ലോകത്തുള്ള മാനവരെല്ലാം വസ്ത്രം ധരിക്കുന്നുണ്ട് , അവനവന്റെ സ്വകാര്യതയില്‍പോലും. ചില സന്ദര്‍ഭങ്ങളില്‍ , ഓപ്പറേഷന്‍ തീയറ്റര്‍ മുതല്‍ പട്ടാളത്തില്‍ വരെ, നമുക്ക് ചില ഡ്രസ്സ്‌ കോഡുകള്‍ പോലുമുണ്ട്.

അത് തീര്‍ച്ചയായും, സഹജീവികളെയും, സമൂഹത്തെയും, അവനവനെതന്നെയും ബഹുമാനിക്കുന്നത് കൊണ്ടാണ്. അല്ലാതെ ഓക്സിജന്‍ കിട്ടാത്തതു പോലുള്ള ഒരവസ്ഥ വസ്ത്രം ഇല്ലാത്തതുകൊണ്ട് ഒരിക്കലും സംജാതമാകുന്നില്ല. കഴിഞ്ഞ ദിവസമാണ് ബെങ്കളൂരുവില്‍ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി നഗ്നനായി നടക്കുന്ന മാനസിക രോഗിയായ ഒരു യുവാവിനെ പോലീസിന്റെ സഹായത്തോടെ അവള്‍ നല്‍കിയ വസ്ത്രം ഉടുപ്പിക്കുകയും ഒരു സന്നദ്ധ സംഘടനയുടെ ആശ്രമത്തിലേക്കു മാറ്റുകയും ചെയ്തത്. ഈ സംഭവം തീര്‍ച്ചയായും മാനസികരോഗിയായ ആ യുവാവിന്റെ ആവശ്യപ്രകാരം ആയിരുന്നില്ല. മറിച്ച് അത് ഒരു സമൂഹത്തിന്റെ ആവശ്യമായിരുന്നു. എനിക്ക് എന്റെ നഗ്നത ഒരു അസ്വസ്ഥതയല്ല. പക്ഷേ എന്റെ സഹജീവികള്‍ക്ക് എന്റെ നഗ്ന ശരീരം അലോസരം ഉണ്ടാക്കും എന്നതാണ് ഇതിലെ കാതൽ……


ഞങ്ങളുടെ നഗ്ന മേനി കാണുമ്പോഴോ , ശരീര വടിവുകള്‍ വെളിവാകുംബോഴോ നിങ്ങള്‍ പുരുഷന്മാര്ക്ക് യാതൊരുവിധ ലൈംഗിക ഉത്തേജനവും ഉണ്ടാകാന്‍ പാടില്ല എന്ന് വാദിക്കുന്നത് അങ്ങേയറ്റം യുക്തിരഹിതവും ശാസ്ത്രീയമായി തെറ്റായതുമായ ഒരു വാദമാണ്. എതിര്‍ ലിംഗത്തില്‍ പെട്ട ജീവികളുടെ ലൈംഗിക ചേഷ്ടകളും, നഗ്നതയും തീര്‍ച്ചയായും പുരുഷവര്‍ഗ്ഗത്തെ ആകര്‍ഷിക്കുന്നത് തന്നെയാണ്. പുരുഷന്‍റെ ലൈംഗികത ഒട്ടുമിക്കവാറും ശാരീരികവും , സ്ത്രീയുടേതു മാനസികവും , ചിലപ്പോഴൊക്കെ പ്രണയപരവും ആണെന്നതിനാലും നിങ്ങള്‍ നെഞ്ചും , തുടകളും കാണിച്ചു വസ്ത്രം ധരിക്കുമ്പോള്‍ ഞങ്ങള്‍ക്കെന്തേ യോനീവിറകള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യം അപ്രസക്തമാണ്.

അത് മാത്രമല്ല, സ്ത്രീയേക്കാള്‍ വേഗം ലിംഗോദ്ധാരണം ഉണ്ടാകുന്ന , ലൈംഗിക മൂര്‍ച്ഛ ഉണ്ടാകുന്ന ജീവിയാണ് പുരുഷനെന്നത് ഒരു പ്രകൃതി സത്യവും കൂടിയാകുന്നു എന്ന് സകല ഫെമിനിസ്ട്ടുകള്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. അപ്പോള്‍പിന്നെ ഉദ്ധരിക്കുന്ന ലിംഗങ്ങള്‍ ചെത്തിക്കളയലാണ് , മാന്യമായി , എതിര്‍ ലിംഗത്തെ പ്രകോപിപ്പിക്കാത്ത രൂപത്തില്‍ വസ്ത്രം ധരിക്കുന്നതിനേക്കാള്‍ ലളിതം എന്നത് ഏതു അടിസ്ഥാനത്തിലുള്ള വാദമാണെന്ന് മനസ്സിലാകുന്നില്ല. സഭ്യമായ വസ്ത്രധാരണം ആത്മാഭിമാനത്തിന്റെയും , സഹജീവി എന്ന നിലയില്‍ പുരുഷനെ ബഹുമാനിക്കുന്നതിന്റെയും അടയാളം തന്നെയാണ് എന്നതല്ലെ സത്യം.


ഈ വിഷയത്തില്‍ നവമാധ്യമങ്ങളിലെ ഒരു ന്യൂനപക്ഷ പുരുഷ സമൂഹം തികഞ്ഞ കപടന്മാരാണ് എന്ന് പറയാതെ വയ്യ . അവരുടെ ചോദ്യം നിന്റെ വീട്ടിലെ അമ്മയെയും , പെങ്ങളെയും ഇത്തരം വസ്ത്രം ധരിച്ച സാഹചര്യത്തില്‍ കണ്ടാല്‍ നിനക്ക് ഉദ്ധാരണം ഉണ്ടാകുമോ എന്നതാണ്. ലോകത്തെ കോടാനു കോടി സ്ത്രീകളില്‍ രണ്ടോ മൂന്നോ സ്ത്രീകള്‍ മാത്രമാണ് നമ്മുടെ അമ്മയോ പെങ്ങളോ ആകുന്നത് ജീവിതത്തില്‍. ലോകത്തിലെ മുഴുവന്‍ പെണ്ണുങ്ങളെയും അമ്മയും , പെങ്ങളുമായി കണ്ടാല്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് അവസാനിക്കുകയും , മനുഷ്യവംശം തന്നെ അന്ന്യം നിന്ന് പോവുകയും ചെയ്യില്ലേ ? മറ്റു ചിലരുടെ വാദമാകട്ടെ , ഒരു സ്ത്രീ നഗ്നമായിട്ടോ, അല്പ്പവസ്ത്രമായിട്ടോ ആവട്ടെ , പ്രണയത്തോടെ മുന്നില്‍ നിന്നാല്‍ മാത്രമേ ലൈംഗിക ചോദന ഉണ്ടാകൂ എന്നതാണ്. ആ സുഹൃത്തുക്കളുടെ വാദം അംഗീകരിച്ചാല്‍ ലോകത്ത് വേശ്യാവൃത്തി, പോന്‍ വ്യവസായം (Porn Industry ) എന്നിവ ഉണ്ടായിട്ടേയില്ല , ഇപ്പോഴും നിലനില്‍ക്കുന്നില്ല എന്ന് അംഗീകരിക്കേണ്ടിയും വരും.


രസകരമായ വസ്തുത മാസികകളില്‍ കാണുന്ന പ്രിന്റഡ് ലെഗ്ഗിങ്ങ്‌സ് പരസ്യങ്ങളാണ്. ജോയോഗ്രഫിക്കല്‍ പാറ്റേണുകളും മള്‍ട്ടികളര്‍ ഡിസൈനുകളും, ഫ്‌ളോറല്‍, ആനിമല്‍, കാര്‍ട്ടൂണ്‍ പ്രിന്റുകളിലും ലെഗ്ഗിങ്‌സ് ഉണ്ട് എന്നതാണ് പരസ്യ വാചകങ്ങള്‍. അപ്പോള്‍ ഈ ലെഗ്ഗിന്സുകളില്‍ പോലും ചിത്ര പണികള്‍ നടത്തുന്നത് “ഹേയ് പുരുഷാ … നീയിങ്ങോട്ടു നോക്കരുത് ” എന്ന ആജ്ഞാ ബോര്‍ഡുകള്‍ ആയിട്ടാണോ ?! ഒരേയൊരു സംശയം മനുഷ്യര്‍ മനോഹരമായി വസ്ത്രം ധരിക്കുന്നതിന്റെ ഏറ്റവും ലളിതമായ മനശാസ്ത്രം എതിര്‍ലിംഗത്തെ ആകര്‍ഷിക്കുക എന്നതല്ലാതെ മറ്റെന്താണ്…??!
ഒരു സംശയം ചോദിക്കട്ടെ. ചര്‍മ്മത്തിന്റെ നിറമുള്ള ലഗ്ഗിന്‍സ് എന്ന വസ്ത്ര സങ്കല്പം കൊണ്ട് എന്താണ് ഉദേശിക്കുന്നത് ..?! നോക്കുന്ന പുരുഷന്റെ കണ്ണുകള്‍ക്ക്‌ (അതെ , ആ മ്ലേച്ചമായ മൃഗീയChauvinist കണ്ണുകള്‍ തന്നെ..! ) പ്രാഥമികമായ നോട്ടത്തിലെങ്കിലും അരക്ക് കീപ്പോട്ട് ഒന്നും ധരിച്ചിട്ടില്ല എന്ന തെറ്റിധാരണ നല്‍കലാണോ ഉദേശം ? എന്തുകൊണ്ട് സ്ത്രീയുടെ തുടയുടെ കളര്‍ ഉള്ള ജീന്‍സ് ഇല്ല , സാരിയില്ല , ചുരിദാറോ , പര്ധയോ ഇല്ല . അല്ലെങ്കില്‍ തുണിക്കടയില്‍ എത്തുന്ന പെണ്ണുങ്ങള്‍ എന്തുകൊണ്ട് അത് Preferചെയ്യുന്നില്ല ?! എന്തെ ഈ നിറത്തില്‍ ലഗ്ഗിന്‍സ് മാത്രം ..?


എതിര്‍ ലിംഗത്തില്‍ പെട്ട ജീവികളെ കാണുബോള്‍ ലൈംഗിക ത്വര തോന്നുന്നത് മുഴുവന്‍ ജീവികളുടെയും പ്രത്യേകതയാണ്. അത് ആരോഗ്യമുള്ള ശരീരങ്ങളുടെ പ്രത്യേകതയുമാണ്. അതുകൊണ്ടുകൂടിയാണ് പ്രപഞ്ചത്തിലെ മുഴുവന്‍ ജീവികളും വംശത്തെ നിലനിര്‍ത്തുന്നതും. പക്ഷേ, മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായത് കൊണ്ട് തന്റെ ലൈംഗിക ചേഷ്ടകളും ,രതിമൈഥ്‌നങ്ങളും രഹസ്യമായി, സ്വകാര്യമായി ചെയ്യുന്നു എന്ന് മാത്രം. മാത്രമല്ല മനുഷ്യന്റെ വസ്ത്ര ധാരണ രീതികളിലും അതാതു പ്രദേശത്തെ കാലാവസ്ഥ , സംസ്കാരം , ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ , ഭരണകൂട – മത ശാസനകള്‍ എന്നിവ പ്രകടമാണ്.


കേരളത്തിലെ ഫെമിനിസ്റ്റുകള്‍ എന്തിനാണ് പുരുഷനു ലൈംഗീക താല്പര്യം എങ്ങനെ ഉണ്ടാകണമെന്നും , ലെഗ്ഗിൻസ് ഇട്ട കാൽവണ്ണ കണ്ടാൽ ഉണ്ടാകേണ്ടതുണ്ടോ? മാറിടം കണ്ടാൽ ഉണ്ടാകുമൊ? നിതബം, വയർ ഇതെല്ലാം കണ്ട് ലൈംഗീക താല്പര്യം ഉണ്ടാകുന്നതു തെറ്റല്ലേ? അതോ സുന്ദരികളായ സ്ത്രീകൾ ഇതെല്ലാം കാണിച്ചു വസ്ത്രം ധരിച്ചാൽ പുരുഷന്മാർക്ക് ലൈംഗീക താല്പര്യം ഉണ്ടാകുന്നതു തെറ്റാണോ? അങ്ങനെ ഉണ്ടാകാൻ പാടില്ലേ?അഥവാ ഉണ്ടായാൽ അതു സ്ത്രീവിരുതമണോ?…. എന്നൊക്കെ തീരുമാനിക്കുന്നത് ..? പ്രകൃതിപരമായി , ജൈവപരമായി ഇതിനു കാരണങ്ങളും , മാര്‍ഗ്ഗങ്ങളും ഇല്ലേ ? അതിനെ എന്താണ് നിങ്ങള്‍ ബഹുമാനിക്കാത്തത് , അംഗീകരിക്കാത്തത് ?!


സ്ത്രീകള്‍ നേരിടുന്നധാരാളം
നീറുന്ന പ്രശ്നങ്ങളെ വേറെയും ഉള്ളപ്പോൾ
അതെല്ലാം അവഗണിച്ചു ലഗ്ഗിന്‍സാണ് ഇന്ന്
പ്രപഞ്ചം നേരിടുന്ന ഏക സ്ത്രൈണ
പ്രശ്നമെന്നും സ്ത്രീവിമോചനം എന്നത് ലഗ്ഗിന്സിനു വേണ്ടിയുള്ള വാദങ്ങള്‍ മാത്രമാക്കി ചുരുക്കുന്നതും ശുദ്ധ അശ്ലീലമാണ് … !!!

മാഹിൻ കൊച്ചിൻ

By ivayana