രചന : ജയരാജ്‌ പുതുമഠം.✍

വാതിലുകൾ
തുറക്കുന്നുണ്ടവിടവിടെ
മുട്ടാതെ
കിളിവാതിലുകളെന്നാലും
വിഹായസ്സിൻ
ശ്യാമവർണ്ണസീമകൾ
കാണാമെനിക്കതിലൂടെ

പശ്ചിമഘട്ട പ്രക്ഷോഭ
നിരകൾക്കിപ്പുറെ
വറ്റിവരണ്ടൊരു
ആരണ്യതീർഥത്തിൻ
തൊട്ടടുത്തുള്ളൊരു
ഹതാശയ പക്ഷിതൻ,

ഉള്ളിടങ്ങളിൽ
സുമനാളവുമായ്
പലയിടങ്ങളിലൊഴുകി
വരുന്നൊരു മയൂഖരേഖ
വിമൂകമാം
വാതായന പഴുതിലൂടെ

അറിയീല ഇത്,
ലോകധർമ്മിയോ
നാട്യധർമ്മിയോ
അറിയാമൊന്നുമാത്രം
ഇത് ജീവധർമ്മി
ജീവിതധർമ്മി തന്നെ

ജയരാജ്‌ പുതുമഠം

By ivayana