രചന : രാജീവ് ചേമഞ്ചേരി✍

പച്ച വെള്ളമൂറ്റിയെടുത്ത്…….
പച്ച പാവം നടിച്ചെന്നുമുലകിൽ….!
പച്ചയ്ക്ക് ശവംതീനിയായ് പടർന്ന് –
പച്ചയിലകൾ വളർത്തി നൂലിഴകാഴ്ചയായ്!

പതിയെന്നും ജീവശ്വാസമെന്നോണം !
പതിനേഴടി ഗർത്തത്തിൽ നിന്നും….
പവിത്രമായ് ശേഖരിക്കുന്ന ജലകണം!
പിശാചിൻ്റെ കൂർത്ത നഖത്താലൂറ്റുന്നൂ!

പരിശുദ്ധിയോലും കായ്ഫലം തന്നീടും
പരിപാവനമായ് തണൽ ഛായയേകീടും
പാവം മീ ജീവനെയിന്നും ജീവച്ചവമാക്കുന്ന –
പുള്ളണ്ണിയ്ക്കണയുമൊരു കത്തിയെരിയും നിമിഷം!

പ്രപഞ്ചത്തിലിതു പോലൊത്തിരി ജന്മങ്ങൾ!
പ്രകൃതിയ്ക്കു നിരക്കാത്ത ജല്പനം ചെയ്കേ?
പ്രേരകചാലകമായ് നന്മ മനസ്സിൽ വിഷലിപ്തമാക്കി…….
പ്രാണനെരിയും വരെ പുള്ളണ്ണിയായ് പന്തലിക്കേ!


രാജീവ് ചേമഞ്ചേരി

By ivayana