രചന : ബിജുകുമാർ മിതൃമ്മല✍

ദു:ഖമേ കാമിനീ
ഒരിക്കലും
നിലയ്ക്കാത്ത പ്രണയമേ
മരണത്തിലെങ്കിലും
എന്നെ തനിച്ചാക്കുക
പിൻതുടർന്നെത്തു നീ
അന്ത്യയാത്ര വരെ
പിന്നെ മറ്റുള്ളവരിലേക്ക് നീ
പടരാതിരിക്കുക
എത്ര ഭാവമാണ്
എത്ര പ്രണയമാണ്
എന്താവേശമാണ്
ഒടുങ്ങാത്ത കാമമാണു
നിനക്കെന്നോ
എത്ര വേഗത്തിലാണു നീ
ഒരിയ്ക്കലും ഒടുങ്ങാത്ത
കൊടുങ്കാറ്റുപോൽ
പ്രണയത്തിന്ന്
സ്തുതിപാടുവാൻ
ഒത്തിരി രക്തസാക്ഷികളിൽ
പടരുന്നത്
ഒരു വേളയെങ്ങാനും
സന്തോഷം
വിരുന്നിനെത്തിയാൽ
എത്ര കുശുമ്പാണെന്നോ
നിനക്ക്
എത്ര വേഗത്തിലാണു നീ
അത് തല്ലിക്കെടുത്തിയെൻ
ചാരേയണയുന്നത്
ദുഃഖമേ കുശുമ്പീ
പിരിയാത്ത പ്രണയിനി
മരണത്തിലെങ്കിലും
ഒരു വേളയെന്നെ
തനിച്ചാക്കുക.

ബിജുകുമാർ മിതൃമ്മല

By ivayana