രചന : വാസുദേവൻ. കെ. വി ✍

അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തെ വടക്കൻ കരോലീന പ്രാവിശ്യയിൽ എയർഫോഴ്സ് ജീവനക്കാരന്റെ മകൾ.
പാട്ടുപാടാനും നൃത്തം ചെയ്യാനും തല്പര.
തികഞ്ഞ സസ്യബുക്ക്‌. പച്ചപ്പ് നിറഞ്ഞ പുൽമെടുകളിൽ പൂവും പൂമ്പാറ്റകളും അവളുടെ കളികൂട്ടുകാരായി.


വിവാഹശേഷം തൊട്ടടുത്ത നഗരത്തിൽ എത്തി. രണ്ടു മക്കൾ പിറന്നു. സന്തോഷദാമ്പത്യ ജീവിതത്തിനിടയിൽ മുപ്പത്തിഎട്ടാമത്തെ വയസ്സിൽ അവൾക്ക് പുതിയൊരു കൂട്ട് കൂടി. സോഷ്യൽ മീഡിയ പണ്ഡിത ദർശനത്തിൽ ആ പ്രായത്തിൽ ശുദ്ധ പ്രണയം വിടരുന്നു പെണ്ണിൽ.


സാറയെ പ്രണയിക്കാനെത്തിയത് ഞണ്ടിൻ കാൽ ഇറുക്കം.
രക്തസ്രാവ്വം സഹിക്കാനാവാതെ ഡോക്ടറെ തേടി. പരിശോധനയിൽ തെളിഞ്ഞു സ്വകാര്യ ഭാഗത്ത്‌ അർബുദബാദ. ഹ്യൂമൻ പിപ്പിലോമാ വൈറസ് വരുത്തിയ അർബുദബാധ. തനിക്കും പങ്കാളിക്കും ലൈംഗിക രോഗ ലക്ഷണങ്ങൾ ഇല്ലെന്നുറപ്പുള്ള സാറ അത്ഭുതപ്പെട്ട് ആരാഞ്ഞു. നാലിൽ ഒരാൾക്ക് ഗുഹ്യഭാഗത്ത്‌ കാണാം ആ വൈറസിനെ എന്ന് ആരോഗ്യവിദഗ്ധർ.


പിന്നീട് മുഴ സർജറി ചെയ്തു മാറ്റി. ക്യാൻസർ ചികിത്സ തുടർന്നു. കീമോ തെറാപ്പി അവൾക്ക് വിശപ്പില്ലായ്മയേകി. അനീമിക് ആയി. മുടിയെല്ലാം കൊഴിഞ്ഞു. ഒരു വർഷത്തോളം നീണ്ട ചികിത്സയിൽ അർബുദത്തെ അതിജീവിച്ച് സാറ പഴയ നിലയിൽ ഊർജ്ജസ്വലയായി.


തൊഴിലിൽ കർമ്മനിരതയായി. രോഗനാളുകളിൽ കൂട്ടായി നിന്ന കണവനെയും മക്കളെയും അനുസ്മരിച്ച് കവിതകൾ കുറിച്ചു.
ക്യാൻസർ ബാധിതർക്ക് ആശ്വാസം നൽകാനുള്ള സംഘടനകളിൽ സജീവമായി.സാറയുടെ വ്ലോഗുകൾക്ക് ലക്ഷക്കണക്കിന് കാണികൾ ഇന്ന്. മെഡിക്കൽ സയൻസ് ചാനലിൽ അവതാരകയായി ഇന്നവർ.
വീട്ടിലൊരാളും പുകയില ഉപയോഗമില്ലാത്ത ക്യൂബൻ പെൺകുട്ടി ഹെൽനയെ ചേർത്തു നിർത്തി സാറാ പ്രോഗ്രാം ചെയ്തു. അവളുടെ ശ്വാസകോശ കാൻസർ ഭേദമായതോടെ..


ശാസ്ത്രം പുരോഗമിക്കുന്നു. അർബുദത്തെ ഇനി ഭയക്കേണ്ടതില്ല.
കൂടെ നിൽക്കലാണ് വേണ്ടത്.
രോഗം ഏതു വഴിയ്ക്കും കടന്നു വന്നേക്കാം..
അതെ.. പണി പാലുംവെള്ളത്തിലും കിട്ടും.. ചിലപ്പോൾ.
ഞണ്ടിൻ കാലിറുക്കമേ.. വിട

വാസുദേവൻ. കെ. വി

By ivayana