രചന : ഷാജി സോപാനം.✍


കത്തിക്കാളുന്നു ബ്രഹ്മാണ്ഡമാകെയും,,,
മഹാനഗരം പുകയുണ്ണുന്നു ദിനങ്ങളേറെയായ് പുറത്തിറങ്ങാതെ പോൽ,,,,
അത്രമേൽ ജീർണ്ണിച്ച നാട്ടുവഴക്കങ്ങൾ
കുപ്പത്തൊട്ടിയാക്കി മാറ്റിയൊരു നാടിനേ,,,,,
കോടിക്കണക്കിന്നു കരാറു നൽകി,,,,,
പിന്നെക്കോടികൾ പങ്കിട്ടു നൃത്തമാടി ജനനായകർ,,,,
കാലം കടന്നു കാലാവധിയും
കടന്നു പോയ്ക്കരാറതിൻ
ജൈവ – സംസ്ക്കരണമതൊന്നേ നടക്കാത്തൂ കഷ്ടം
നഗരഹൃദയത്തിൽ
വൻമല തീർത്തു മാലിന്യം,,,,,
ബ്രഹ്മപുര-മഹാനഗരത്തിലും
ജനജീവിതം ദുരിതമായ്,,,,
തീകൊളുത്തുന്നവർ ദുഷ്ടർ രാവിൻ്റെ മറവിലായ്,,,
കൊടും തീ പടരുന്നിതു മാനുഷ മനസിലും,,,
വൃദ്ധരും ദുർബലർ ശിശുക്കൾ നിരാലംബരായവർ ഒക്കെയും,,,,,
ശ്വാസഗതിമുട്ടി തളർന്നു വീഴുന്നു കഷ്ടം
വിഷപ്പുകയുണ്ടിട്ടഹോ,,,,,
കാത്
കൊട്ടിയടയ്ക്കുന്നിതാ ഭരണകൂടം പോലും,,,,
വാതിലടച്ചു വീട്ടിൽ ചടഞ്ഞുകൂടുവാൻ കല്പന നൽകിയോർക്കറിയീല,,,,
തീ കെടുത്തുവാൻ പോന്ന സേവന വിഭാഗങ്ങൾ പോരാ
ചങ്കെരിച്ചിടുന്നു സൈന്യം സായുധർ വൈമാനികർ,,,,,
കാത്തു വച്ചവർ നാടിൻരക്ഷക്കായ് അജൈവമാം മാലിന്യങ്ങൾ
പണം നൽകി സന്നദ്ധ സേനക്കായി
ജൈവ വൈവിധ്യം സംരക്ഷിക്കാൻ,,,,,,

അടുത്തു കൂരക്കുള്ളിൽ തളർന്നു കിടക്കുന്നോർ
വൃദ്ധരെ ശിശുക്കളേ കാണുവാൻ പോലും വയ്യ,,,,
പുറത്തൊന്നിറങ്ങുവാൻ ഇറ്റുവെള്ളമേ കുടിക്കാതെ
പുകമറക്കുള്ളിലൊടുങ്ങിത്തീരുന്നു പാവങ്ങളും,,,,,,
പള്ളിക്കൂടങ്ങൾ പടിവാതിൽ കൊട്ടി അടച്ചാലും
വിഷപ്പുക ഗ്രസിച്ചീടുമവർ തൻ തലമുറ വരും കാലങ്ങളിൽ പോലും,,,,,
പരിസ്ഥിതി സ്നേഹികളൊക്കെ കാണുന്നു കണ്ണടച്ചിരുട്ടാക്കീടുന്നു,,,,,
വായ പോലും തുറക്കാതെ
പണക്കിയെങ്ങാൻ കിട്ടീലോ
പാരിതോഷികമായീ,,,,
ദുസ്ഥിതിക്കറുതി വന്നീടുവാൻ
പൊരുതണം പാഴ് -വസ്തു
നിർമ്മാർജനത്തിനായ്
പുത്തൻസങ്കേതമൊരുക്കനാം,,,,
കഷ്ടമീ വൈതാളിക വൈരനിര്യാതന ജനായത്തം,,,,,
മാറണം നാടിൻ ഭാവി സംരക്ഷിക്കുവാൻ
നാളെകൾ ഭാസുരമാക്കാൻ,,,,

ഷാജി സോപാനം.

By ivayana