രചന : ജോളി ഷാജി✍

ഓർമ്മകളുടെ
തുരുത്തിൽ
ഒറ്റപ്പെട്ടുപോയിട്ട്
വെയിലേറ്റടർന്നവളെ
നിങ്ങൾ കണ്ടിട്ടുണ്ടോ..
നഷ്ടസ്വപ്നങ്ങളുടെ
വിലക്കുകളെ
മറികടക്കാൻ
പ്രതീക്ഷക്കൊരു
ചിറകുതുന്നിയേതോ
തമോഗർത്തത്തിലേക്ക്
പറന്നുപോകാൻ
കൊതിക്കുന്നവൾ…
ഉള്ളുരുക്കങ്ങളിൽ
പൊള്ളിയടരുമ്പോൾ
മനസ്സുപോലും
ശിഥിലമായി
പോകുന്നയവസ്ഥയേ
മറികടക്കാൻ എങ്ങോട്ടോ
ഒളിച്ചോടാൻ
വെമ്പുന്നയൊരുവൾ..
വിട്ടുപോരാൻ
ആവാത്തവിധം
കെട്ടിയിടപ്പെട്ടു പോയ
ബന്ധങ്ങളിൽ നിന്നും
പെട്ടെന്നൊരു
തഴയപ്പെടലുണ്ടാകുമ്പോൾ
മനസ്സിലൊരു ഭ്രാന്ത്
രൂപപ്പെടുന്നയവളെ
സ്വയം ചങ്ങലയാൽ
ബന്ധിക്കാൻ
ശ്രമിക്കുന്നയൊരുവൾ….
ആത്മാവ് വേർപെട്ട
ഹൃദയവുമായി
ശൂന്യതയുടെ
ഇരുളാഴങ്ങളിലേക്ക്
ഊളിയിട്ടു മറയാൻ
കൊതിക്കുന്നവൾ..
മൗനം കൊണ്ടൊരു
കല്ലറ തീർത്തതിൽ
സ്വയമടക്കം ചെയ്തു
ഇനിയൊരു
പുനർജ്ജന്മം കൊതിക്കാതെ
ഒറ്റയുറക്കത്തിലേക്കു
മയങ്ങിവീഴാൻ
കൊതിക്കുന്നവൾ…!

ജോളി ഷാജി

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25