രചന : ടി.എം. നവാസ് വളാഞ്ചേരി ✍

സ്വന്തത്തിലേക്ക് നോക്കാതെ
മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തി
പഴിയുടെ ഭണ്ഠാരം ചുമന്ന് കഴിയുന്ന കുറെ പാഴ് ജൻമങ്ങളുണ്ട് നമുക്ക് ചുറ്റും.

പഴിക്കാനെളുപ്പമാണെന്തിനെയും !
പിഴക്കാതെ ചെയ്യുവാനാണ് കഷ്ടം !
പഴിക്കുന്നതിഷ്ടമാണു ലകിലെന്നും !
പിഴയായി മാറിയോർ ഏറെയുണ്ടെ !
പഴിക്കുന്നവരെന്നും പ്രകൃതിയെയും !
പിഴയായി ദുരിതങ്ങളേറ്റു വാങ്ങി !
ശപിക്കുന്നു വെയിലിനെ മഴയതിനെ !
പഴിക്കുന്നു കാലത്തെ ദിനമതെന്നും !
പഴിക്കുന്നു കൂട്ടിനെ നാട്ടിനെയും !
കുരുക്കുകൾ തീർക്കുന്നു പഴികളാലെ !
പുഴുക്കളായ് മാറുന്നു നാട്ടിനെന്നും !
പിഴച്ചവരെന്നുള്ള പേര് കേട്ട് !
പഴിക്കാനവർ മുമ്പിലായിരുനെങ്കിലും !
ഇന്നവർ പെരുവഴി യാണെന്നറിയുക !
പഴിയൊരു പിഴവെന്നറിഞ്ഞീടുക !
പിഴുതെറിഞ്ഞീടാനൊരുങ്ങീടുക !

ടി.എം. നവാസ് വളാഞ്ചേരി

By ivayana