രചന : സബീഷ് തൊട്ടിൽപാലം✍

ഉണ്ണിക്കുട്ടനെന്ന,
ഉണ്ണികൃഷ്ണൻ
അതിരാവിലെ
ഇൻറർവ്യൂനായ് പുറപ്പെടവേ
പുറകിൽനിന്നും
മാതാവ് പത്മിനിവിളിച്ചു.
മോനേ ,
രാഹു കഴിയാനിനിയും പത്ത്മിനിറ്റ് ബാക്കിയുണ്ട്.
അപ്പോഴേക്കും ഉണ്ണികൃഷ്ണൻ
പുറപ്പെട്ടു കഴിഞ്ഞിരുന്നു.
ഒരു ജോലി ഉണ്ണികൃഷ്ണന്റെ
സ്വപ്നമായിരുന്നു.
തലേന്നു കണ്ട പത്രപ്പരസ്യ
ത്തിന്റെ
യടിസ്ഥാനത്തിലാണു യാത്ര .
സ്കൂളിലെത്തിയപ്പോൾ
ഉണ്ണികൃഷ്ണനെപ്പോലെ
ഇൻറർവ്യൂനായി
വന്ന,
ഒത്തിരി ഉണ്ണിക്കുട്ടന്മാരുണ്ടായിരുന്നു.
ഒരു പ്യൂൺ വന്നു
പറഞ്ഞു
എച്ച് എം വരാൻ
പതിനഞ്ചു മിനിറ്റോളം
വൈകും
രാഹു കഴിയണമത്രെ.
കുറച്ചു
കഴിഞ്ഞപ്പോൾ
കളഭക്കുറി
ചാർത്തിയ
കുടവയർ
ഉണ്ടക്കണ്ണൻ
എച്ച് എം വന്നു.
ഇൻറർവ്യൂ
തുടങ്ങി.
ആദ്യവിളി
ഉണ്ണിക്കുട്ടനെയായിരുന്നു
എച്ച് എം
ഉണ്ണിക്കുട്ടന്റെ
സർട്ടിഫിക്കറ്റ്
പരിശോധിച്ചു.
ബി.എഡ് , പിജി
മലയാളം , സെറ്റ്
അയാൾ ചോദ്യങ്ങൾ ചോദിച്ചു.
എഴുത്തച്ഛനെ
അറിയാമോ?
ചുട്ടുപൊള്ളുന്ന ലോഹത്തകിടിന്റെ മുകളിലെന്താണ് വീണത്?
ഉണ്ണിക്കുട്ടൻ
പറഞ്ഞു ജലം.
ജ്യോതിഷത്തിൽ രാഹുവിനെ
കുറിച്ച് കേട്ടിട്ടുണ്ടോ?
ഉണ്ണിക്കുട്ടൻ പറഞ്ഞു
ഇപ്പോഴും എപ്പോഴും
എന്റെകൂടെ നിഴലായ
എന്റെ
കൂട്ടുകാരൻ,ശുംഭൻ
നിന്റെ
കൂട്ടുകാരനെക്കുറിച്ചല്ല പറഞ്ഞത്. തനിക്കൊന്നും അറിയില്ലല്ലോ
പുറത്തേക്ക്പോകാം.
ഉണ്ണിക്കുട്ടൻ
തന്റെ
സർട്ടിഫിക്കറ്റുകൾ
എടുത്തു പുറത്തേക്ക് നടന്നു.
ഉണ്ണിക്കുട്ടൻ പല്ലു കടിച്ചുകൊണ്ടു
മനസ്സിൽ
പിറു പിറുപിറത്തു, രാഹു രാഹു , രാഹു.
സ്കൂളിന്റെ
പടിയിറങ്ങി
പുറത്തേക്കു
നടക്കവേ
ഉണ്ണിക്കുട്ടന് കാണാമായിരുന്നു
ദൂരേന്നുവരുന്ന
ഏതോ വിപ്ലവ പാർട്ടിയുടെ ജാഥ .
ഉണ്ണിക്കുട്ടനും ആ ജാഥയിൽ
അണിനിരന്നു.
ജാഥ മുന്നോട്ടേക്ക് നീങ്ങിക്കൊണ്ടിരുന്നു.
ഉണ്ണിക്കുട്ടന്റെ
വഴിയിൽ
നിന്ന്
രാഹു മെല്ലെ
മെല്ലെ
മാഞ്ഞു പോകുന്നുണ്ടായിരുന്നു.

By ivayana