രചന : റഫീഖ് പുളിഞ്ഞാൽ✍

അപരിചിതത്വം കനക്കുന്ന
വഴികളിൽവെച്ച് നമ്മൾ
വീണ്ടും കണ്ടുമുട്ടും.
കുഴിവെട്ടി മൂടിയ വാക്കുകളെ
പുറത്തിട്ട് നമ്മളതിനെ
മേയാനയയ്ക്കും.
ഇര കിട്ടാതെ ചത്തുപോയ
പക്ഷിയുടെ ജഡം
തളിർക്കാത്ത വാക്കുകളുടെ മരച്ചുവട്ടിൽ കാണും.
ഇരവിനും പകലിനും
ഒരേ നിറമാണെന്നു നമ്മൾ
മൂകരാവും.
പച്ച ഞരമ്പിലൊഴുകുന്ന
ജീവ രക്തത്തോളം
സ്നേഹം ചൊരിഞ്ഞൊരുനിശ്വാസമവിടെ
അനാഥമായി വീശും.
വീണ്ടും
മറവിയുടെ നിഴൽത്തുമ്പിൽ
നമ്മൾ പൂക്കാൻ തുടങ്ങും.

റഫീഖ് പുളിഞ്ഞാൽ

By ivayana