രചന : ഡോ. ഫിറോസ് ഖാൻ✍

മരണത്തിന്റെ കാരണം വ്യക്തമായി കണ്ടെത്തുന്നതിനാണ് സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്തുവരുന്നത്.ഫോറൻസിക് സർജനെ മരിച്ചവരുടെ നാവായി വേണമെങ്കിൽ വിശേഷിപ്പിക്കാം. മരിച്ചവർക്ക് വേണ്ടി അവർ മരണപ്പെട്ടതിന്റെ കാരണം കണ്ടെത്തുന്നത് ഫോറൻസിക് സർജൻ ആണ്.


പോസ്റ്റ്മോർട്ടം എപ്പോഴൊക്കെ ഉറപ്പാക്കണം?
ഇന്ത്യൻ നിയമമനുസരിച്ച് മരണകാരണം വ്യക്തമല്ലാത്ത എല്ലാ സാഹചര്യങ്ങളിലും പോസ്റ്റ്മോർട്ടം ഉറപ്പാക്കണം.
മരണശേഷം ആണ് ആളെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പോസ്റ്റ്‌മോർട്ടം ചെയ്യണം.


ഇന്ത്യയിൽ നടക്കുന്നത് ഫുൾ ഓട്ടോപ്സിയാണ് തലച്ചോർ മുതൽ എല്ലാ ആന്തരിക അവയവങ്ങളും എടുത്തുനോക്കി പരിശോധിച്ച ശേഷം അത് വൃത്തിയായി തുന്നിക്കെട്ടി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നു
സാധാരണ ഒരു ശരീരം പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരു മണിക്കൂറും അത് വൃത്തിയായി തുന്നിക്കെട്ടാൻ മുക്കാൽ മണിക്കൂറും എടുക്കും
സാധാരണഗതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ ലഭിക്കും
എന്നാൽ ആന്തരിക അവയവങ്ങളുടെ കെമിക്കൽ റിപ്പോർട്ട് കിട്ടാൻ വൈകിയാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടും വൈകും.


കണക്ക് തെറ്റിക്കുന്ന മരണങ്ങൾ :
ആധുനിക കാലത്ത് കാരണം ബോധിപ്പിക്കാൻ കഴിയാതെ മരണങ്ങൾ സംഭവിക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു.
അസുഖങ്ങൾ, അപകടങ്ങൾ,
ഇതൊന്നുമല്ലാതെ മരണങ്ങൾ സംഭവിക്കുന്നത് ഇക്കാലത്ത് അസാധാരണമല്ല.
ഏഴു വയസ്സുകാരൻ മുതൽ ചെറുപ്പക്കാർ വരെ ഹാർട്ട് അറ്റാക്ക് ആയി മരിക്കുന്നത് ഇന്ന് അപൂർവ്വവുമല്ല.
ഇതെല്ലാം സ്വാഭാവിക മരണങ്ങൾ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല,
. ഒരു ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ ഇത് ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്.
അതിന് പോസ്റ്റ്മോർട്ടത്തിന്റെ ആ വശ്യമില്ല.


ഡോക്ടർ -രോഗി ബന്ധം
മുൻപത്തെപ്പോലെ അത്ര ഊഷ്മളമായ ഒന്നല്ല ഇപ്പോഴെന്നത് സത്യം തന്നെയാണ്.
ആയതിനാൽ
ചികിത്സയിൽ മാത്രമല്ല അനുബന്ധ ജോലികളിലും
ഡോക്ടർമാർ
റിസ്ക് എടുക്കാൻ മടിക്കുന്ന ഒരു അവസ്ഥയാണ് നിലവിലുളളത്.


അതുകൊണ്ട് തന്നെ പെട്ടെന്നുളള പല സ്വാഭാവിക മരണങ്ങളും അവർ പോലീസിനെ അറിയിക്കുകയും, അത് പോസ്റ്റ്മോർട്ടത്തിൽ കലാ ശിക്കുകയും ചെയ്യുന്നു.
പോലീസുകാർ മെഡിക്കൽ എക്സ്പേർട്ട്സ് അല്ലാത്തതു കൊണ്ട് ഡോക്ടർമാർ അറിയിക്കുന്ന എല്ലാ മരണങ്ങളും അവർ പോസ്റ്റ്മോർട്ടത്തിന് അയക്കുകയാണ് ചെയ്യുന്നത്. അവരുടെ മുൻപിൽ വേറെ വഴികളില്ല എന്നതാണ് സത്യം.
ഈ അവസ്ഥ തുടർന്നാൽ എന്ത് സംഭവിക്കും?


90 % സ്വഭാവിക മരണങ്ങളും പോസ്റ്റ്മോർട്ടത്തിൽ കലാശിക്കും.
നമ്മുടെ മടിയിൽ തല വെച്ച് സമാധാനത്തോടെ . സ്വാഭാവിക മരണത്തിലേക്ക് നീങ്ങിയവരുടെ ശരീരങ്ങൾ പോലും . പോസ്റ്റ്മോർട്ടം ടേബിളിൽ വെട്ടി നുറുക്കപ്പെടും.
ഡോക്ടർമാർക്കുണ്ടാകുന്ന സമയ നഷ്ടം,
സർക്കാറിനുണ്ടാകുന്ന
സാമ്പത്തിക നഷ്ടം
തുടങ്ങിയവ വേറെ..
എന്താകണം നമ്മുടെ ലക്ഷ്യം ?
എല്ലാ അസ്വാഭാവിക മരണങ്ങളും പോസ്റ്റ്മോർട്ടം ചെയ്യപ്പെടണം.
ഒറ്റ സ്വാഭാവിക മരണo പോലും പോസ്റ്റ്മോർട്ടം ചെയ്യപ്പെടേണ്ട ദുരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകരുത്.


ഇതിന് എന്ത് വേണം ?
മരണങ്ങൾ സർട്ടിഫൈ ചെയ്യാനും, റിപ്പോർട്ട് ചെയ്യാനും, രജിസ്റ്റർ ചെയ്യാനും ലളിതവും വിശ്വസനീയവുമായ ഒരു സിസ്റ്റവും സമ്പ്രദായവും ഓരോ പഞ്ചായത്തിലും നിലവിലുണ്ടായിരിക്കണം.
ഈ സിസ്റ്റത്തിന് വേണമെങ്കിൽ നമുക്ക് Ethic Panel എന്ന് പേരിടാം.
ഈ പാനലിൽ താഴെ പറയുന്ന വ്യക്തികൾ ഉൾപ്പെടണം.


1- വാർഡ് മെമ്പർ
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും,. കുടുമ്പത്തിലും പ്രദേശത്തും മരണവുമായി ബന്ധപ്പെ
ട്ട് തർക്കങ്ങളൊന്നും വാർഡ് മെമ്പർ ഉറപ്പു വരുത്തണം.
2- ഡോക്ടർ
എല്ലാ മരണങ്ങളും ഒരു ഡോക്ടർ സർട്ടിഫൈ ചെയ്യണം.. കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ സൂചന നല്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ഡോക്ടർക്ക് അത് പെട്ടെന്ന് മനസ്സിലാകും.
അപ്പോൾ മാത്രം പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി പോലീസിനെ അറിയിക്കണം.
നാട്ടുകാരെ പൊതുവിൽ നന്നായി അറിയുന്ന അതാത് പഞ്ചായത്തിൽ സ്ഥിര താമസമുള്ള ഒന്നോ രണ്ടോ ഡോക്ടർമാർ ഈ പാനലിൽ ഉണ്ടാകണം.
3 – പ്രധാനാധ്യാപകർ
മരണംനടന്ന വീടിന്റെ തൊട്ടടുത്ത സ്കൂളിലെ പ്രധാനാധ്യാപകൻ റിപ്പോർട്ട് വാങ്ങി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഫോർവേഡ് ചെയ്യണം.
ഇനി ഇത് വായിക്കുന്ന നിങ്ങളിലാണ് പ്രതീക്ഷയൊക്കെയും…
ഇത് വായിക്കുന്നവരിൽ
ഭരണ കർത്താക്കളുമായോ, മുഖ്യമന്ത്രികമായോ ഒക്കെ
ബന്ധമുള്ളവർ ഉണ്ടായേക്കാം.
പറ്റുമെങ്കിൽ ഇത് അവരുടെ ശ്രദ്ധയിൽപ്പെടുത്തണം.
വരും തലമുറക്ക്
ഏറെ ആശ്വാസകരവും പ്രയോജനകരവുമാകുന്ന
ഈ ethic panel സംവിധാനം നിലവിൽ വരുത്താൻ അവർ വിചാരിച്ചാൽ ഒരു ആഴ്ച്ച മതി.
അവർക്ക് ഇതിന്റെ സീരിയസ്സനെസ്
മനസ്സിലായാൽ
ഈയൊരു സൽപ്രവർത്തി
ചെയ്യാൻ അവർ ഒട്ടും അമാന്തിക്കുകയില്ല.
തീർച്ച…
ഡോ. ഫിറോസ് ഖാൻ
പാണ്ടിക്കാട്.

By ivayana