രചന : ബേബി മാത്യു അടിമാലി✍

ബാലാസോർ തീവണ്ടിയപകടത്തിൽ
രാജ്യം ഞെട്ടിത്തരിച്ചു പോയി
കണ്ടവർ ഹൃദയം തകർന്നുനിന്നു
കേട്ടവർ പൊട്ടി കരഞ്ഞുപോയി
പേരറിയാത്തവർ നാടറിയാത്തവർ
എവിടെനിന്നോ വന്ന് എങ്ങോട്ടോ പോയവർ
എത്രയോ സുന്ദര മോഹങ്ങളുമായി
ഉററവരേ കാണാൻ പോയിരുന്നോർ
വിധിയുടെ ക്രൂരവിനോധങ്ങളിൽ
അവരുടെ ജീവിതം പെട്ടുപോയി
അവരുടെ ജീവിത സ്വപ്നങ്ങളെല്ലാം
ഒറ്റനിമിഷത്തിൽ ചാമ്പലായി
സോദരർ അവരുടെ നോവുമോർമ്മകളിൽ
കണ്ണീർ കണത്താൽ പ്രണാമമേകാം
🙏🙏

ബേബി മാത്യു അടിമാലി

By ivayana