കുപ്പി കമിഴ്ത്തി
രസിക്കുന്ന കൂട്ടരോ-
ടൊപ്പമിരുന്നെത്രനേരം…..
കത്തിപ്പിടിക്കുവാ-
നെത്ര ബോട്ടിൽ;കരൾ
ചുട്ടുതിന്നെത്ര യാമങ്ങൾ……
സ്വച്ഛസായൂജ്യം
വരിച്ച നർമ്മോക്‌തികൾ
കെട്ടിപ്പിടുത്ത സീൽക്കാരം…..
കയ്യാങ്കളിക്കൊപ്പ
മെത്തുമ്പൊഴും
സ്നേഹവാക്കിൻ നറും ചുംബനങ്ങൾ…..
ഒന്നെന്ന ചിന്തയാ-
ലൊട്ടിപ്പിടിച്ചെത്ര
ബാന്ധവത്താളമേളങ്ങൾ……

ഇന്നെന്തു സംഭവി-
ച്ചെന്നോ;കരൾ പറി-
ച്ചങ്ങിങ്ങെറിഞ്ഞെന്നപോലെ…..
കുപ്പിപോൽ പൊട്ടി –
പ്പൊടിഞ്ഞുള്ള നൈരാശ്യ-
ഭിത്തിമേലൊട്ടുന്നു ദു:ഖം…..

(പെഗ്ഗെങ്കിലും
കൈക്കലില്ലെങ്കിൽ ദൈവമേ
കൊണ്ടത്തരൂ കാളകൂടം……)

By ivayana