അനന്ത നൈരന്തര്യങ്ങളാൽ ഒട്ടും വിച്ഛേദനങ്ങൾക്കിടമില്ലാത്ത വിധം “സ്വ”ജന്മ മുക്തി തേടുന്നതിനോടൊപ്പം,പരഹിതകരണം(അപരന് ഹിതമായത്)അന്വേഷിച്ചുകൊണ്ടുള്ള ഒരു സ്വാഭാവിക യാത്രകൂടിയാവണം ജീവിതം.

മനുഷ്യരെ നേരിട്ടു കണ്ടാൽ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യാതെ കാളിക്ക് പോകാൻ പറ്റില്ല. ദിവ്യനായ നാറാണത്ത് ഭ്രാന്തനെ ശപിക്കാൻ താല്പര്യമില്ലാത്തതിനാൽ, ഒരു വരം ചോദിക്കാൻ കാളി ഭ്രാന്തനോടു ആവശ്യപ്പെട്ടു. തന്റെ ആയുസ്സിന് ഒരു ദിവസം കൂട്ടിത്തരാൻ ഭ്രാന്തൻ ആവശ്യപ്പെട്ടു. ആയുസ്സു കൂട്ടിത്തരാൻ തനിക്ക് ശക്തിയില്ലെന്ന് കാളി പറഞ്ഞു. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ പറഞ്ഞു. എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന് കാളി അപേക്ഷിച്ചു. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും,വരം,ശാപം എന്നിവയുടെയും നിരർത്ഥകതയേയും സൂചിപ്പിക്കുന്ന ചില ജന്മങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളായി എക്കാലത്തെയും സന്ദേഹികളും, ആത്മാന്വേഷികളുമായ ഓരോ മനുഷ്യന്റെയും മുൻപിൽ സദയം സമർപ്പിക്കുന്നു… “”!
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
നിലവിൽ വരേണ്യമെന്ന വിളിപ്പേരുള്ള മതത്തിൽ നിന്ന് അടിച്ചമർത്തുന്നത് എന്ന് വിളിക്കുന്ന മറ്റൊരു മതത്തിലേക്ക് കളംമാറ്റി ചവുട്ടിക്കൊണ്ടല്ല മനുഷ്യൻ തന്റെ ഭൗതിക ചുറ്റുപാടുകളിൽ മാനവീകമായ സ്വത്വരാഷ്ട്രീയം വെളിപ്പെടുത്തേണ്ടത്….”!❤️🌹🙏മനുഷ്യൻ തന്റെ അപരനെ താൻ തന്നെയെന്ന ഉറച്ച ബോധ്യത്തിൽ ഉപധികളില്ലാതെ #മനുഷ്യനായിട്ടാണ് ചേർത്ത് പിടിക്കേണ്ടത്…”!🌹🙏

മത ഗ്രന്ഥങ്ങളിൽ നിങ്ങൾക്ക്,(വിശുദ്ധ വേദങ്ങളെ മതങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്ത ഗ്രന്ഥങ്ങൾ ആണെങ്കിലും തഥൈവ:)കേവലം അവ പ്രതിനിധാനം ചെയ്യുന്ന മതത്തെ മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ…. “!
നിത്യ സത്യമായ ഏക പ്രപഞ്ച കരുണാമയ,അനശ്വര പ്രണയ സിദ്ധാന്തം(ദീൻ, ആത്മ ധർമ്മം,സത്യവഴി) കണ്ടെത്താൻ സാധിക്കില്ല എന്ന് സാരം…”!
മത ഗ്രന്ഥങ്ങളിൽ നിന്ന് മനുഷ്യന് “ആത്മ മുക്തിക്ക് എന്ന് തോന്നിക്കും വിധം” ഒട്ടൊക്കെ ഭൗതികമായ ജന്മ,ജീവിത,ഉപജീവന പരതയിലെ അതി ജീവന മുക്തിക്കുള്ള ദിവ്യ സാരാംശങ്ങൾ അതാത് മതങ്ങളുടെ സാമൂഹിക, സാമുദായിക, സാംസ്‌കാരിക തലങ്ങളിൽ മാത്രം കേന്ദ്രീകരിച്ച പ്രകാരം ഹൃദിസ്ഥമാക്കാൻ സാധിക്കുമെങ്കിലും അവയിൽ മുക്കാൽ പങ്കും മനുഷ്യന്റെ ആത്മാന്വേഷണ ത്വരയെ മുരടിപ്പിച്ചും,ക്രമേണക്രമേണ ഇല്ലാതാക്കിയും, അതിരുകളില്ലാത്ത വിശാലമായ ബുദ്ധിക്കും ചിന്തകൾക്കും,വിചാരങ്ങൾക്കും,യുക്തിഭദ്രമായ വിവേകത്തിനും കഠിഞ്ഞാണിട്ട് പൗരോഹിത്യത്തിന്റെ അടിമക്കൂട്ടിൽ തളച്ചിടുന്നവയാണ്… “!
ഭഗവത് ഗീത,രാമായണം, കിതാബ് ഉഃ തൗഹീദ്, ഹുകൂമത്തെ ഇലാഹി,മറ്റു ഫിഖ്ഹി ഗ്രന്ഥങ്ങൾ,ഇതര മതങ്ങളുടെ “പൂർണ്ണ ഭൗതിക/അർദ്ധാത്മീയ കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ” തുടങ്ങിയ മനുഷ്യ നിർമ്മിതങ്ങളായ പൊളിറ്റിക്കൽ/ലൗകിക/ഭൗതിക ഗ്രന്ഥങ്ങളിൽ “മാത്രം” “പരമാത്മ” ബന്ധിതമായ “സ്വ ആത്മ” ധർമ്മത്തെ തിരഞ്ഞു നടക്കുന്നതാണ് പൗരോഹിത്യ കെണിയിൽ പെട്ട ബഹുഭൂരിപക്ഷം”മനുഷ്യ”രുടെയും ചിന്താപരിമിതികളുടെയും,ഒരു പ്രത്യേക മതത്തെ മാത്രം കുറിച്ചുള്ള പക്ഷപാത കാഴ്ച്ചപ്പാടുകളുടെയും പോരായ്മ… “!
(🌹🙏മേൽ പറഞ്ഞ പവിത്രഗ്രന്ഥങ്ങളൊന്നും “മനുഷ്യ” മുക്തിക്ക്(“സം”പൂർണ്ണ ജന്മ മുക്തിക്ക് അല്ല)അനുഗുണമായവ അല്ല എന്നോ, അവയെല്ലാം തെറ്റാണ് എന്നോ അല്ല ഈയുള്ളവൻ പറയുന്നതിന് അർത്ഥം.. അവയുടെ ശരിയായ ഹൃദയ ഗ്രാഹ്യം മനുഷ്യനെ ഭൗതികമായ ഉന്നതിയിലേക്ക് ഉയരാൻ പ്രാപ്തമാക്കും, അതിലൂടെ ഒരു പരിധി വരെ മോക്ഷ പ്രാപ്തിയിലേക്കുള്ള വഴി തുറന്നു കിട്ടും എന്നതിൽ സംശയമില്ല.. പക്ഷേ.. ആത്മ,പരമാത്മ ലക്ഷ്യപ്രാപ്തിക്ക് അവയുടെ( “പൂർണ്ണ ഭൗതിക/അർദ്ധാത്മീയ കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ”)പുറമേ മാത്രമുള്ള “മനസ്സി”ലാക്കലുകൾ തികച്ചും അപരിപൂർണ്ണങ്ങളാണ് എന്ന് സാരം. 🌹🙏)
ഋഗ്വേദം, യജുര്‍വേദം, സാമവേദം,അഥര്‍വവേദം,ബൈബിൾ പഴയ നിയമം, വിശുദ്ധ ഖുർആൻ എന്നീ അഖിലസാര ദിവ്യവേദങ്ങൾ കൂടി നിത്യ സത്യമായ രഹസ്യപ്പൊരുളുകൾ അറിഞ്ഞനുഭവിച്ചുകൊണ്ട് മേൽ പ്രസ്താവിച്ച ഭൗതിക കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളെ കേവലം ആമുഖങ്ങൾ മാത്രമാക്കി “അകമേ”ഹൃദയ ബോധ്യം വന്നിരുന്നെങ്കിൽ, അല്ലെങ്കിൽ ഒട്ടൊക്കെ അത്തരം അന്വേഷണങ്ങൾക്ക് മുൻപിൽ ജീവിത സമർപ്പണം ചെയ്യാൻ സന്നദ്ധമായാൽ നിലവിലുള്ള മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മതം മാറുക എന്ന കേവല പ്രഹസനങ്ങൾക്ക് “മനുഷ്യൻ” മുതിരുകയില്ല…. “!
നിത്യസത്യ പ്രകൃതിപരമായ സകല നിഷ്കളങ്കതകളോടും കൂടിയുള്ള “മനുഷ്യ”(ആൺ/പെൺ)നായി വർത്തിച്ച്, ഒട്ടും കപടതയില്ലാതെ (കാപട്യത്തിന്റെ ലാഞ്ചന പോലുമില്ലാതെ)”സം”പൂർണതയിലേക്ക് പ്രയാണം ചെയ്യുക എന്നതാണ് അനന്താകാശങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഭൂമിയിലെ ഈ ജീവിതത്തിന്റെ ജന്മ ലക്ഷ്യം….”!
വേർപ്പെട്ട പ്രണയപ്രഭവ ബിന്ദുവിൽ “സം”ലയിക്കും വരെ…”!
യാ മൗലാ… 🥰❤️🌹🙏
സർവ്വത്തിലും ആ അനശ്വരമായ പ്രണയം സദാ സ്ഫുരിക്കട്ടെ.. ആമീൻ..”!🌹🙏
🙏🌹❤️🥰സ്നേഹാശംസകൾ.. ആദരവോടെ… ഇശ്ഖ്.. 🥰❤️🌹🙏
🙏🌹❤️🥰

By ivayana