നരേന്ദ്ര മോഡിയുടെധ്യാനത്തിനുപയോഗിക്കുവാൻ വേണ്ടി നിർമ്മിച്ച ഹിമാലയത്തിലെ കേദാർനാഥിലെ കൃത്രിമ ഗുഹയാണ് ഇത്. 2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേ ദിവസങ്ങളിൽ മോഡി ധ്യാനത്തിനായി ഉപയോഗിച്ച ഗുഹ. ഇന്ത്യയിലെ ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കാം എന്നുള്ളതിന്റെ ഒരു തെളിവാണ് ഈ ഗുഹയിലെ ധ്യാനം. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ തെരഞ്ഞെടുപ്പിൽ പുതിയദ്വാരക വീഡിയോ ഇറങ്ങിയിട്ടുണ്ട്.
5 വർഷം മുമ്പ് കേദാർ സന്ദർശിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞതാണ് വിവരിക്കുന്നത്. മോഡി ഹെലികോപ്ടറിൽ വന്നിറങ്ങുന്നു. ഹെലിപ്പാഡ് മുതൽ ഗുഹാമുഖം വരെ
2 കിലോമീറ്ററോളം വിരിച്ചിട്ടുള്ള പരവതാനിയിലൂടെ സഞ്ചരിച്ച് ഗുഹയിലെത്തി ധ്യാന രൂപത്തിൽ ഇരിക്കുന്നു.


വൻ മീഡിയാ സന്നാഹത്തോടെ ഷൂട്ടിംഗ് നടക്കുന്നു. ഹൈടെക് ധ്യാനം കഴിഞ്ഞ് ഹെലികോപ്ടറിൽ തിരികെ പോകുന്നു.
ഗുഹാ ജീവിതമെന്നാല്‍ പാമ്പും പഴുതാരയുമുള്ള പാറമടക്കിലെ ഗുഹയാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ചിരിക്കുന്ന 5 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള ബെഡ്റൂമും 2 മീറ്റര്‍ നീളമുള്ള വാഷ് റൂമും ഇന്റര്‍നെറ്റും ടെലിഫോണും ഇലക്ട്രിസിറ്റി സൗകര്യവുമുള്ള മോഡേണ്‍ ഗുഹ.
ഉത്തരാഖണ്ഡിലെ ടൂറിസം കൈകാര്യംചെയ്യുന്ന ഗഡ്‌വാള്‍ മണ്ഡല്‍ വികാസ് നിഗം എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ഗുഹ നിർമ്മിച്ചിരിക്കുന്നത്.

By ivayana