നീയെന്റെകൂടെനിന്നെന്നെ
മണ്ടനാക്കിയപ്പോഴാണ്
ഞാനെന്റെബുദ്ധിജീവി-
ക്കുപ്പായം തുന്നിച്ചത്.
നീസ്നേഹിച്ചരാത്രിയിൽ,
വിരൽതൊട്ടുരുമ്മിയയുച്ചയിൽ,
ചുംബനംപെയ്തപുലർച്ചയിൽ
മൂടിവെച്ചയെന്നെവെളിച്ചമാക്കി.
കവർന്നെടുത്തയെന്റെ-
യാകാശം, കളയെടുത്ത
മണ്ണിലുണക്കിവേരുവെട്ടി
ജനലഴിയുടെതഴമ്പ്കാട്ടി.
കൊല്ലാതെയെന്നെകുഴിയെടു-
ത്തുപ്പിലിട്ടുമൂടി,വെളുത്ത
പ്രാവുകൾക്കുകുറുകാൻ
വഴിയിലരിമണിവിതറിചിരിച്ചു.
തീക്ഷ്ണയൗവനംകിളച്ചുമാറ്റി
കൗമാരകാഴ്ചകൾകവർന്നെടുത്ത്
ഊടുംപാവുമിളകിദ്രവിച്ചജീവിതം
വാർദ്ധക്യത്തിലെത്രവ്യർത്ഥം.
ഇന്നെനിസ്വപ്നങ്ങളെപ്രാകി-
യിട്ടേതുലക്ഷ്യം തിരിച്ചുപിടിക്കും
ഇനിയെങ്കിലും മുന്നേനടക്കുക
മൃതിയെയെങ്കിലും ജയിക്കുവാൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *