രചന : ജോസഫ് മഞ്ഞപ്ര ✍.
അണയാത്തോരഗ്നി യായെന്നുള്ളിൽ
ജ്വലിക്കുന്നോരെൻ മിത്രമാം തൂലികേ
എൻ ജീവരക്തമാണ് നി
എൻ ആത്മാവിൻ അംശമാണ് നി
എന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവൻ
എൻ ആത്മമിത്രമാം തൂലിക
ബാല്യകൗമാരന്ത്യ യൗവനം മുതൽ
അനസ്യൂതം തുടരുന്ന സൗഹൃദം.
ഇന്നും തുടരുന്നു അണയാതെ അലിയാതെ
നിറഞ്ഞു നിൽക്കുന്നെൻ
ഹൃദയത്തിലൊരു മിഴിവാർന്നൊരു
നിറനിലാവുപോലെ
പുത്തൻസങ്കല്പംങ്ങൾ കൊണ്ട് നിറയ്ക്കു
എന്നെ പിരിയാത്തൊരെൻ പ്രിയ തൂലികേ.
ചേർത്ത് വയ്ക്കുന്നു ഞാൻ
എൻ ഹൃദയ വീണയിൽ
എന്നെന്നും ശ്രുതിചേർക്കുവാനായി.