പലവഴികൾ താണ്ടി,
പല മലകൾ ചൂഴ്ന്ന്,
പാടത്തിൻ നെഞ്ച്
പിളർന്ന്,പുതുവഴി
തേടിവന്ന മണ്ണിന്ന്
പലനിറം,പല ജാതി.
നിറം മറന്ന്, കുലം മറന്ന്
പുതുവഴിയൊരുക്കാൻ
പുണരും മണ്ണിനോട്,
കുടിയിറക്കി, കുടില്
പോയവർ ചോദിക്കുന്നു
ഈ മണ്ണ് ആരുടേതാണ്?.
ഈ മണ്ണിന് മതമുണ്ടോ?.
ഈ മണ്ണിന് ഭ്രാന്തുണ്ടോ?.
പുതുവഴിയുടെ വയറ്
നിറയ്ക്കാൻ..
കുടിയാന്റെ മണ്ണും,
അടിയാന്റെ മണ്ണും,
അയിത്തം പറയാതെ,
വാരി പുണർന്നു കിടന്നു.
ഇന്നലെ വെട്ടിപിടിച്ച്,
കെട്ടിപിടിച്ച് വെച്ചവരെ
ഈ മണ്ണ് ആരുടേതാണ്?.
ഈ മണ്ണിന് മതമുണ്ടോ?
ഈ മണ്ണിന് ഭ്രാന്തുണ്ടോ?

മോഹൻദാസ് എവർഷൈൻ

By ivayana