രചന : ദീപ്തി പ്രവീൺ ✍
എനിക്കു നിന്നെ ഇഷ്ടമാണ് എന്നു പറയുമ്പോള്‍ അംഗീകരിക്കുന്നത് പോലെ,എനിക്കു നിന്നോട് ഇഷ്ടം ഇല്ലെന്നു പറയുന്നത് പെട്ടെന്ന് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും നമ്മളോട് ഇഷ്ടമില്ലാത്ത ആളിനെ നമുക്ക് എന്തിനെന്ന് ഓര്‍ക്കണം…
പിടിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ സ്നേഹം ഇങ്ങനെ ചിന്തിക്കാന്‍ ഇപ്പോഴത്തെ പിള്ളേര് തയാറാകണം..
കൊല്ലപെട്ട പയ്യന്റെ കുടുംബത്തിന് ആ പയ്യനെ നഷ്ടമായ വേദന ആണെങ്കില്‍ കൊന്ന പയ്യന്റെ കുടുംബത്തിന് ആ പയ്യന്റെ നഷ്ടവും കൊലപാതകിയുടെ കുടുംബം എന്ന ലേബലും ആ ജീവനാന്തകാലം ചുമക്കണം..
എത്ര നിസാരമായി ആണ് ഇപ്പോഴത്തെ പിള്ളേര് ജീവിതം വലിച്ചെറിയുന്നത്..,., ഇനിയെങ്കിലും കുട്ടികളോട് നോ പറയാന്‍ മാതാപിതാക്കളും അത് അംഗീകരിക്കാന്‍ കുട്ടീകളെയും ശീലിപ്പിക്കണം്….ആഗ്രഹിച്ചതൊക്കെ കൈയ്യില്‍ കിട്ടിശീലമായ കുട്ടികള്‍ക്ക് നിരാശ അംഗീകരിക്കാന്‍ കഴിയില്ല…
ഇതിനിടയ്ക്ക് ഒന്നു കൂടീ പറഞ്ഞോട്ടെ..
കുറേ നാള് പൊന്നേ തേനേ ചക്കരെ എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഒരു ദിവസം,കൊണ്ടു ഒരാളെ ഒഴിവാക്കരുത്..,നിങ്ങള്‍ കുറേനാളുകള്‍ കൊണ്ട് തയാറെടുത്ത് പറയുന്ന ആ തീരുമാനം പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല..
നിങ്ങള്‍ക്ക് ആണെങ്കില്‍ കഴിയുമോ..?
തന്റേതേന്ന് ഉറച്ചു വിശ്വസിച്ചിരുന്ന , ആഗ്രഹിച്ചിരുന്ന ഒരാള്‍ ഒരു നിമിഷം കൊണ്ട് യാത്ര പറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന നോവ് അതിഭീകരമാണ്…… നിങ്ങളുടെ സ്നേഹം ആത്മാര്‍ത്ഥം ആയിരുന്നെങ്കില്‍ നിങ്ങളുടെ പിന്മാറ്റത്തോടൊപ്പം അവരോട് ലേശം അനുകമ്പ കൂടി കാണിക്കൂ..,നിങ്ങളെ പോലെ അവരും സമാധാനത്തോടെ ജീവിക്കട്ടെ …. നിങ്ങളെ സ്നേഹിച്ചതിന്റെ പേരില്‍,അവരുടെ ജീവിതം നശിപ്പിക്കണോ….
നിങ്ങളുടെ ജീവിതത്തോടൊപ്പം അവരുടെ ജീവനും ജീവീതവും സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം കൂടി കാണിക്കണം.
രണ്ടു ജീവന് പൊലിഞ്ഞു……ഫോട്ടോ കടപ്പാട്.