ഗഫൂർകൊടിഞ്ഞി ✍
ദൈവത്തിന് സ്തുതി. എന്റെ മൂന്നാം പുസ്തകം വൈകാതെ പുറത്തിറങ്ങുകയാണ്. ” ഇല്ലിക്കാടുകൾ പുത്ത കാലം. “സത്യത്തിൽ ഇതിന് മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്നത് “യാഹുട്ടിയുടെ മറിമായം” എന്ന നോവലായിരുന്നു. ചിലസാങ്കേതിക കാരണങ്ങളാൽ ആ പുസ്തകംരണ്ട് മാസം കഴിഞ്ഞേ ഇറക്കാൻ സാധിക്കൂ എന്ന് പ്രസാധകർ പറഞ്ഞപ്പോൾ എന്റെഓർമ്മകളുടെ ഈ സമാഹാരം പുറത്തി റക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മലബാറിന്റെ ഗതകാലങ്ങളിലെ എന്റെ ഓർമ്മപ്പെയ്ത്തു കളാണിതിൽ. എന്നും ഗൃഹാതുരതയുടെ വിങ്ങലായിരുന്നു എനിക്ക് എഴുത്ത്. അവ ജീവിക്കുന്ന കാലഘട്ടത്തോട് ചേർത്ത് വെക്കുന്നതിലുള്ള രസം ഒന്ന് വേറെ തന്നെആണ്. അതു വഴി പത്തൻപത് വർഷം മുമ്പുള്ള മലബാർ ഗ്രാമങ്ങളുടെ ഒരു പൊതുചിത്രം തെളിയും. അഥവാ അക്കാലത്തെ നമ്മുടെ നാട്ടിന്റെ പരിച്ഛേദമാണ് ഈ കൃതിഎന്ന് പറയാം.
ഒരു എഴുത്തുകാരനെന്ന നിലക്ക് നമ്മുടെഭാഷയും സംസ്കാരവും പുതിയ കാലഘട്ടത്തിന്റെ സാങ്കേതികതയിലും ഉപഭോഗതൃഷ്ണയിലും നഷ്ടപ്പെട്ടത്തിരിച്ചെടുക്കാനുള്ള ശ്രമമാണിത്. പഴയ
തലമുറ എന്ത് തരം ജീവിതമാണ് ഇവിടെ ജീവിച്ചിരുന്നത് എന്നറിയുമ്പോൾ പുതു തലമുറ അൽഭുതപ്പെട്ടേക്കാം. അവർക്ക് സ്വന്തം പ്രപിതാക്കന്മാരുടെ ജീവിതം പഠിക്കാൻ ഒരു പക്ഷെ ഇത്തരംഓർമ്മക്കുറിപ്പുകൾ മാത്രമാണ് അവശേഷിക്കുക🙏🙏🙏❤️
എന്റെ മുൻ പുസ്തകങ്ങൾക്ക് നൽകിയപോലെയുള്ള പിന്തുണയും സഹകരണവും
ഈ കൃതിക്കും നൽകി പിന്തുണക്കണേഎന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.🙏🙏
Pag:128
വില:200
മുൻകൂട്ടി ബുക്ക്ചെയ്താൽ 25% ഡിസ്കൗണ്ട്. 9656538245 നമ്പരിലേക്ക്
150 രൂപ ഗൂഗിൾ പേ ചെയ്ത് അഡ്രസും
സ്ക്രീൻ ഷോട്ടും വാട്സപ്പ് ചെയ്യുക.
Book n Print
Stadium building
Pavamani Rd
Kozhikode 4