ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഇനി കടന്നുപോവേണ്ടത്. അതിന്റെ ആദ്യ സൂചനകൾ ഇരുവരിലും പ്രകടമായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇരുവരെയും കാത്തിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പലതിനും തുടക്കമായി കഴിഞ്ഞു. ഒരുപക്ഷേ ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മുതൽ ഹ്രസ്വകാലത്തേക്ക് വരെ അനുഭവിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. ചെറുതും വലുതുമായ ഇത്തരം പ്രശ്‌നങ്ങളുടെ നീണ്ട നിരയിലേക്കാണ് ഇരുവരും വന്നിറങ്ങിയത്. എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങൾ അവർ നേരിടേണ്ടി വരും? ഏറ്റവും ആശങ്കാജനകമായ പ്രത്യാഘാതങ്ങളിലൊന്ന് അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം മോശമാവുന്നു എന്നതാണ്. ഐ‌എസ്‌എസിലെ മൈക്രോഗ്രാവിറ്റിയിൽ ബഹിരാകാശയാത്രികരുടെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഭൂമിയിൽ, ഗുരുത്വാകർഷണം പേശികളെയും അസ്ഥികളെയും നിരന്തരം ബന്ധിപ്പിക്കുകയും സ്വാഭാവിക പ്രതിരോധം നൽകുകയും ചെയ്യുന്നുണ്ട്.

ഒരിക്കൽ അമൃത ടിവിയിൽ ഒരു കുക്കറി ഷോയിൽ തൊണ്ണൂറുകളിലെ വസന്തമായ ഒരു സിനിമ നടിയും 2k വസന്തമായ ഒരു സിനിമ നടിയും തമ്മിലുള്ള സംസാരം ഒരു സംവാദമായി മാറുകയാണ്. തൊണ്ണൂറിലെ സിനിമ നടി പറയുന്നു പെണ്ണുങ്ങളായാൽ അടുക്കള ജോലി അറിഞ്ഞിരുന്നാൽ മാത്രം മതിയെന്നും അത് അറിയാത്തവർ ഒന്നിനും കൊള്ളാത്തവരാണെന്നും അതിന്റെ കാരണം പുരുഷന്മാരെ പോലെ സ്ത്രീകൾക്ക് വേറേ ഒരു മേഘലയിലും കഴിവ് തെളിയിക്കാനുള്ള കാര്യപ്രാപ്തിയൊന്നും ഇല്ലാത്തത് കൊണ്ടാണത്രെ.

അപ്പോൾ 2k വസന്തമായ നടി പറഞ്ഞത് , നമ്മൾ പെണ്ണുങ്ങൾ അങ്ങ് ബഹിരാകാശത്ത് വരെ പോകുന്നു. അതൊക്കെ കാര്യപ്രാപ്തി ഇല്ലാത്തത് കൊണ്ടാണോ എന്നാണ്. ഇത് കേൾക്കുമ്പോൾ തൊണ്ണൂറുകളുടെ വസന്തമായ നടിയെ അനുകൂലിക്കുന്നവർ മനസിൽ വിചാരിച്ചു കാണും , ഇവരൊക്കെ എന്തിനാ കെട്ടും കെട്ടി ബഹിരാകാശത്ത് പോയത് എന്നാവും.

എന്നാൽ അവർക്കുള്ള മറുപടി ആയിട്ട് പറയാനുള്ളത് ഒന്നേയുള്ളൂ “കുറച്ചു ചീര കൃഷി ചെയ്യാനാ ബഹിരാകാശത്ത് പോയത് “.
അതെ , ബഹിരാകാശ നിലയത്തിൽ ചീര കൃഷി ചെയ്തതിലൂടെ, അവിടെ സസ്യങ്ങൾ വളർത്താനുള്ള സാധ്യതകൾ അവലോകനം ചെയ്യുകയും ഭാവിയിലെ ദൗത്യങ്ങൾക്ക് പ്രാധാന്യമുള്ള വിവരങ്ങൾ ശേഖരിക്കുകയും , ബഹിരാകാശത്ത് 62 മണിക്കൂറും 9 മിനിറ്റും ബഹിരാകാശ നടത്തത്തിൽ (spacewalk) ചെലവഴിച്ച്, ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം നടത്തിയ വനിതയെന്ന റെക്കോർഡ് നേടിയ ആ സ്ത്രീ ഒരു ഇന്ത്യൻ വംശജയായിരുന്നു.

വംശം ഇന്ത്യൻ ആയിരുന്നെങ്കിലും വളർന്നതെല്ലാം അമേരിക്കയിൽ ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ ജീവിക്കാനുള്ള അവസരം കിട്ടാതെ പോയത് കൊണ്ടാവാം ഒരുപക്ഷേ ‘സ്ത്രീകളുടെ പരിമിതികളെ’ കുറിച്ചുള്ള ബോധം അവർക്കില്ലാതെ പോയതും അതിരുകൾ ഇല്ലാത്ത സ്വപ്നങ്ങൾ കണ്ടുകൊണ്ട് അങ്ങ് ബഹിരാകാശത്ത് വരെ എത്തിയതും.

തന്റെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനിടെ 900 മണിക്കൂറിലധികം ഗവേഷണ പ്രവർത്തനങ്ങൾക്കും 150-ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾക്കും നേതൃത്വം നൽകുകയും ഇപ്പോഴും ബഹിരാകാശ ഗവേഷണങ്ങളിൽ സജീവമായി മുഴുകിയിരിക്കുന്ന സുനിത വില്യംസ് എന്ന ധീര വനിതയെ കുറിച്ച് പറയാം.
സുനിത ലിൻബോർഗ് വില്യംസ് 1965 സെപ്റ്റംബർ 19-ന് ഒഹായോയിലെ യൂക്ലിഡിൽ ജനിച്ചു. അവളുടെ പിതാവ് ദീപക് പാണ്ഡ്യ, ഗുജറാത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വംശജനും മാതാവ് ബോണി പാൻസർ സ്ലോവേനിയൻ വംശജയുമാണ്. സുനിതയുടെ ബാല്യം നീഡ്ഹാമിലും (മാസാച്യുസെറ്റ്സ്) ഫ്രാമിംഗ്ഹാമിലും (മാസാച്യുസെറ്റ്സ്) ആണ് കഴിച്ചത്. 1983-ൽ നീഡ്ഹാം ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം, 1987-ൽ യു.എസ്. നേവൽ അക്കാദമിയിൽ നിന്ന് ശാസ്ത്ര ബിരുദവും 1995-ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എവിയേഷൻ സയൻസിൽ മാസ്റ്റർ ബിരുദവും നേടി.

അവർ 1983-ൽ നീഡ്ഹാം ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി. കൗമാരകാലത്ത് സുനിത വില്യംസ് കായികപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. അവൾ നീന്തൽ, ട്രാക്ക്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ പങ്കാളിയായി. കായിക രംഗത്തുള്ള ഈ പങ്കാളിത്തം അവളുടെ ശാരീരിക ശേഷിയും ടീമിന്റെ പ്രാധാന്യവും വളർത്തി, ഇത് അവളുടെ ഭാവി കരിയറിനും ബഹിരാകാശ സഞ്ചാരത്തിനും സഹായകമായി.

1987-ൽ യു.എസ്. നേവൽ അക്കാദമിയിൽ നിന്ന് ശാസ്ത്ര ബിരുദവും 1995-ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എവിയേഷൻ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. ഇതുകൂടാതെ, സുനിത വില്യംസ് 1987-ൽ യു.എസ്. നേവിയിൽ ചേർന്നു, അവിടെ ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ചു. നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ, അവൾ നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടി.
2024 ജൂൺ 5-ന്, സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ബോയിംഗ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങളാൽ അവരുടെ മടക്കയാത്ര പലതവണ വൈകി. അവസാനമായി, 2025 മാർച്ച് 15-ന്, അവർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി.

സഹപാഠിയായിരുന്ന മൈക്കൽ ജെ. വില്യംസിനെയാണ് സുനിത വിവാഹം കഴിച്ചു. മൈക്കൽ, യു.എസ്. നേവിയിൽ ഒരു പേടക പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുനിതയുടെ സമർപ്പണവും പ്രാവീണ്യവും ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ സൃഷ്ടിച്ചു. അവളുടെ ജീവിതവും പ്രവർത്തനങ്ങളും ഭാവി തലമുറകൾക്ക് പ്രചോദനവും സ്ത്രീകളുടെ കഴിവുകൾക്ക് പരിമിതിയുണ്ടെന്ന് കരുതിയിരിക്കുന്നവർക്ക് അന്ധാളിപ്പും ആണ്.

By ivayana