രചന : ശാന്തകുമാരി . A P✍
ഇള വെയിൽ ഇലകളിൽ
കളഭച്ചാർത്തണിയിച്ച
ഇലഞ്ഞിപ്പൂമരച്ചോട്ടിൽ
പുലർ വേളയിൽ
മഴ മേഘം പൊഴിയ്ക്കുന്ന
നീർമണി മുത്തു പോൽ
ഇളം തെന്നൽ തലോടുമ്പോൾ
കൊഴിയും പൂക്കൾ
ഇലഞ്ഞിപ്പൂ സുഗന്ധത്താൽ
പരിസരമാകവേ സുഖമാർന്ന
ശീതളക്കാറ്റൊഴുകിയെത്തും
കിതച്ചെത്തും കാറ്റേറ്റ്
ഇലഞ്ഞിപ്പൂ കൊഴിയുമ്പോൾ
ഇലക്കുമ്പിൾ നിറയെ ഞാൻ
പെറുക്കി വയ്ക്കാം.
പനന്തണ്ടിൻ നൂലിൽ കോർത്ത
ഇലഞ്ഞിപ്പൂമാല ഞാൻ
മുടിത്തുമ്പിൽ ചാർത്തിയ
ബാല്യകാലം
ഇലഞ്ഞിപ്പൂ ചൊരിയുന്ന
പരിശുദ്ധ പരിമളം
വീശുദ്ധമാം ബാല്യത്തിൻ
മുഗ്ദ ഗന്ധം
മനസ്സിന്റെ ചിപ്പിയിൽ
മധുരിയ്ക്കു മോർമ്മകൾ
മായാത്ത മാസ്മര
. മലർ സുഗന്ധം
ഇലഞ്ഞിപ്പൂകനിഞ്ഞൊരീ
വശ്യ മാർന്ന സുഗന്ധമീ
മണ്ണിലും വിണ്ണിലും
നിറഞ്ഞു നിൽക്കും അതിൻ
സൗരഭ്യം വർണ്ണിയ്ക്കാനാവതില്ല.