Article 51 A ( h ).
================
മറ്റെല്ലാ ബ്രാഹ്മണിക ആശയങ്ങളും, ആചാര അനുഷ്‌ടനങ്ങളും കടന്നു വന്നതുപോലെ, മോക്ഷം എന്ന ആശയവും കടന്നു വന്നത് സെമിറ്റിക് മതത്തിൽ നിന്നു തന്നെയാണ്.
അഗ്നി ആരാധനയും, പകല് പോലും അഞ്ചു തിരിയിട്ട് വിളക്ക് കത്തിക്കലും (യഹുദരുടെ Menorah എന്ന അഞ്ചു തിരിയിട്ട് വിളക്ക് കത്തിക്കൽ ), പ്രണാമം, യാഗം, യജ്ജം, ബലികൾ, ഉപനയനം – ഒക്കെ സ്വീകരിച്ച യഹുദ മതത്തിൽ നിന്ന് തന്നെയാണ് മോക്ഷവും കടന്നു വന്നത്.
( Journal of Indo – Judaic Studies, by Prof : Nathan Katz, Florida
International University.)
യഹുദ വിശ്വാസത്തിൽ – Our existence is a cycle of birth, life, death and rebirth and that the soul survives physical death and is reborn in a new baby.
ൻ മരണമെന്ന സത്യത്തെ ഭയപ്പെട്ടിരുന്ന അജ്ജരായ ഒരു ജനതയെ : മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല, ചെയ്‌ത തിന്മകൾക്ക്, നരകത്തിലെത്തി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവണം, വീണ്ടും അധമമായി പുനർജ്ജനിച്ചു നന്മകൾ ചെയ്‌താൽ സ്വർഗ്ഗത്തിലെത്താം, അത് വഴി മോക്ഷപ്രാപ്തി ലഭിക്കും. അതായത് മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ മോക്ഷപ്രാപ്തിയാണ് എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കിയാണ് ഇന്ത്യയിൽ വ്യാപകമായി ചുക്ഷണത്തിനും, പീഡനങ്ങൾക്കും മനുഷ്യരെ ഇരയാക്കിയത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ B. C. 9-8 നൂറ്റാണ്ടുകളിലാണ് വർണ്ണ വ്യവസ്ഥ ഉണ്ടാക്കിയത്. എന്നാൽ സമൂഹത്തിൽ അത് അത്രവേഗം വിജയകരമായി നടപ്പിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഒരു സപ്പ്ലിമെന്റ് എന്നാ നിലയിൽ ആണ്
” സംസാര ” എന്ന ആശയം അടിച്ചേൽപ്പിച്ചത്. അതായിരുന്നു സെമിറ്റിക് മതത്തിൽ നിന്നും ഇറക്കുമതി ചെയ്‌ത സ്വർഗ്ഗം, നരകം, പുനർജ്ജന്മം, മോക്ഷം എന്ന ആശയം.
പിൽക്കാലത്തു, ദുർബലരായ രാജാക്കന്മാരെ പറഞ്ഞു പറ്റിച്ചു, അന്ധവിശ്വാസികളാക്കി, അതുവഴിയാണ് ബ്രാഹ്മണർ അവരുടെ ആവശ്യങ്ങൾ സാധിച്ചെടുത്തിരുന്നത്. അങ്ങനെ ആശയങ്ങളിലൂടെ അടിമകളാക്കിയ രാജാക്കന്മാരെ മോക്ഷം എന്നാ മിഥ്യ വിശ്വസിപ്പിച്ചു വിധേയരാക്കുകയും അത് വഴിയാണ് പ്രജകളെയും കൂട്ടമായി അന്ധവിശ്വാസികളാക്കാൻ ബ്രാഹ്മണർക്കു സാധിച്ചത്.
Science പറയുന്നത് – ” Death is the end of life : the irreversible
cessation of all biological functions that sustain a living
organism “.
മനുഷ്യനാകട്ടെ, മൃഗമാകട്ടെ, സസ്യമാകട്ടെ എന്തുമാകട്ടെ ഒരു ലിവിങ് ഓർഗാനിസത്തിന്റെ നാശത്തോടുകുടി അതിന്റെ എല്ലാ functions തീരുന്നു. പിന്നെ അതിന്റെതായിട്ടുള്ള ഒരു function ഇല്ല.
To date, No scientific study has found reliable
evidence of an after life.
സമൂഹത്തിൽ കുറെ മനുഷ്യരുമായി ഇടപെട്ടു, സ്വത്തുക്കൾ സാമ്പാദിച്ചു, ഭാര്യയും കുട്ടികളും കൊച്ചുകുട്ടികളുമൊക്കെയായി ജീവിതം തുടർന്നുകൊണ്ടിരിക്കുമ്പോൾ, അതിനു ഒരു ദിവസം പെട്ടെന്ന് ഒരു അവസാനം ഉണ്ടാകുക, ഒരു ശുന്യത വരുക എന്നത് സാധാരണ മനുഷ്യമനസിനെ പേടിപ്പെടുത്തുന്ന ഒന്നാണ് – മരണഭയം – thanatophobia. അതൊരു പരിധി വരെ ഒരു anxiety disorder ആണ്.
സ്വന്തം അസ്ഥിത്വവും നിലനിൽപ്പും ഇല്ലാതാവുന്ന ഒരു black hole, അതിനെക്കുറിച്ചു ആലോചിക്കാൻ പോലും ചിലർക്ക് ഭയമാണ്. അതിനു ശേഷം എന്ത് സംഭവിക്കും എന്ന ചോദ്യത്തിനാണ് മതം ഉത്തരം നൽകിയത് – നരകം – സ്വർഗ്ഗം പുനർജ്ജന്മം.
എന്നാൽ മരണം സംഭവിക്കുന്നത് മതങ്ങൾ പറയുന്നതുപോലെയല്ല. ട്രില്ലിയൻ കണക്കിന് കോശങ്ങൾ ഉള്ള മനുഷ്യ ശരീരത്തിലെ അനേകം കോശങ്ങൾ പതിയെപ്പതിയെ മരിച്ചുകൊണ്ടിരിക്കുകയാണ്, വളരെ നാളത്തെ കോശങ്ങളുടെ മരണത്തിനു ശേഷമാണ് മനുഷ്യ ശരീരം പൂർണ്ണമായും മരണപ്പെടുന്നത്.
ആദ്യം brain, പിന്നെ lungs fail ആകുന്നു അതും കഴിഞ്ഞു heart. Brain – lungs ന് ശേഷം kidney, pancreas.
എല്ലാം ഒറ്റയടിക്ക് മരിക്കുന്നില്ല, അതുകൊണ്ടാണ് അവയവദാനം
സാധ്യമാകുന്നത്.
Science – Natural World – നെക്കുറിച്ച് പഠിക്കുമ്പോൾ
മതം – Super Natural കാര്യങ്ങളെക്കുറിച്ച് പറയുന്നു, അതും without evidence.
No decisive proof about what happens when the
physical body dies.
അപ്പോൾ മനുഷ്യന്റെ ജീവൻ നഷ്ട്ടപ്പെട്ട ശേഷം എന്താണെന്നു വ്യക്തമായ ഒരു കാഴ്ചപ്പാട് ഇല്ലാതിരിക്കെ – അവ്യക്‌തമായിരിക്കെ : സ്വർഗ്ഗത്തിൽ അങ്ങനെയാണ്, നരകത്തിൽ ഇങ്ങനെയാണ് എന്നൊക്കെ, അവിടെപ്പോയി സന്നർശിച്ചിട്ടു വന്നു പറയുന്നതുപോലെ കാല്പനികമായി വിവ രിക്കുന്നത് – ചിന്തിക്കാൻ വിമുഖതയുള്ള ജനങ്ങളെ മണ്ടന്മാരാക്കി ചൂഷണം ചെയ്യാനാണ് എന്ന കാര്യത്തിൽ സംശയമില്ല.
സ്വർഗ്ഗത്തേക്കുറിച്ച് വാചാലനാകുന്ന പുരോഹിതർ, മതനേതാക്കന്മാർ, മറ്റ്‌ വ്യക്തികൾ എന്തുകൊണ്ടാണ് ഇഹലോക
വാസം വെടിഞ്ഞു സ്വർഗ്ഗത്തിലേക്ക് പോയി മറ്റുള്ളവർക്ക് മാതൃകയാവാത്തത് ?
അവർ എപ്പോഴും മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് അയക്കാനുള്ള തിരക്കിലാണ്, അവർക്കു ഇവിടുത്തെ ജീവിതം മതി.
ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ബ്രാഹ്മണ്യം പ്രചരിപ്പിച്ചത് നാലു brahmanic ideas ആയിരുന്നു.
Karma – duty,
Artham – wealth,
Kamam – sex,
Moksham – salvation.
എന്നാൽ ഈ ആശയങ്ങൾ പറയുന്നതുപോലെ, ബ്രാഹ്മണർ ഒരിക്കലും ജീവിച്ചിട്ടില്ല. മോക്ഷപ്രാപ്തിക്കു
വേണ്ടി നിഷ്‌ക്കർഷിക്കുന്ന പ്രായത്തിലും യുവതികളെയും, പെൺകുട്ടികളെയും വശത്താക്കി കാമപൂർത്തി ആസ്വദിച്ചു ജീവിച്ച നുറു കണക്കിന് ഋഷിമാരും, സ്വാമിമാരും, പുരോഹിതരും സമൂഹത്തിലും ടെക്സ്റ്റ്കളും നമുക്ക് അറിയാം, ഒരു പക്ഷെ അവർക്കു ഇത്തരം കമസംതൃപ്തി തന്നെയായിരിക്കും മോക്ഷം.
അതെ പോലെ തന്നെ ധനസമ്പാദനത്തിനുള്ള ആർത്തി, ശത്രുക്കളെ നിഗ്രഹിക്കാനുള്ള പക, അധികാരം കൈപ്പിടിയിയിൽ ഒതുക്കാനുള്ള വ്യഗ്രത ഒക്കെ ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നത് ബ്രാഹ്മണരാണ്.
ഏതൊരു സ്ത്രീയും, ബ്രാഹ്മണന് മുന്നിൽ വസ്ത്രമുരിഞ്ഞു സംഭോഗത്തിന് തയ്യാറായി നിലത്തിരുന്ന് – കിടന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന, സ്ത്രീകളെ വശീകരിക്കാനുള്ള ലൈംഗിക മന്ത്രമെന്ന ഗായത്രി മന്ത്രത്തെ എത്ര ദിവ്യമായാണ് വിവരമില്ലാത്ത ജനകോടികൾ ഇന്ന് കരുതുന്നത്, പാടി സായുജ്യമടയുന്നത് ?
” ഓ ദേവി ഗായത്രി, നീ ഭൂമിയിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്തു, തേജസ്സാർന്ന ശോഭയുള്ള ഭ്രുഗു
ബ്രാഹ്മണന്റെ കരങ്ങളിൽ ഒതുങ്ങി കൂടുക, നിങ്ങളുടെ മനസ്സിൽ ബ്രാഹ്മണ ഭക്തി നിറച്ചു അദ്ദേഹത്തെ ആലിംഗനം ചെയുക, എന്നിട്ട് നിങ്ങളുടെ ലൈംഗികാസക്തി അനുസരിച്ചു നിങ്ങളുടെ യോനി അവനു സമർപ്പിക്കുക ! “
ബ്രഹ്മാവ് ഗായത്രിയെ ലൈംഗികമായി ഉപയോഗിക്കാൻ ഭക്തിയിലൂടെ അവളെ ബ്രാഹ്മണനിൽ ആസക്തി ഉള്ളവളാ ക്കാൻ നടത്തുന്ന വശീകരണ തന്ത്രമാണ് ഗായത്രി മന്ത്രം.
ഭക്തിയെന്നാൽ അടിമത്വമാണെന്ന് ഇതിലൂടെ മനസ്സിലാകുന്നില്ലേ ?
സ്ത്രീകളെ ഭക്തിയിലൂടെ പറ്റിച്ചു മയക്കി കാമ പൂർത്തിയടയാൻ ഉപയോഗിക്കുന്ന ഈ മന്ത്രത്തെ നവയോനി മന്ത്രമെന്നും പറയുന്നു.
ഈ അശ്ലീല മാത്രമാണ് – നമ്മൾ ദിവ്യമായ ഭാരതീയ സംസ്കാരം എന്ന ധാരണയിൽ കുട്ടികളെ പഠിപ്പിക്കുന്നത്.
ബ്രാഹ്മണരുമായി സംഭോഗത്തിൽ ഏർപ്പെടുക എന്നത് ദിവ്യമാണ് എന്ന് ധരിപ്പിച്ചു സ്ത്രീകളെ നിയുക്‌തകളാക്കാൻ എഴുതിയ ഗൂഢമന്ത്രമാണ് ഗായത്രി മന്ത്രം.
ഇതിന്റെ application ആണ് കേരളത്തിൽ ശുദ്ര ജനങ്ങളുടെയിടയിൽ നടത്തിയ സംബന്ധം എന്ന practice.
തെക്കെയിന്ത്യയിൽ ബ്രാഹ്മണർ B. C. മൂന്നാം നൂറ്റാണ്ടിൽ തന്നെയെത്തിയെങ്കിലും, അന്നവിടെ ബുദ്ധ – ജൈന മതങ്ങൾ
തഴച്ചു വളർന്ന സമയത്തു ബ്രാഹ്മണ്ണ്യത്തിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
എന്നാൽ C. E. മൂന്നാം നൂറ്റാണ്ടിൽ ദ്രാവിഡ്രരായിരുന്ന Pandya രാജാക്കന്മാരുടെ ഗോത്രഭരണ കാലഘട്ടത്തിൽ (Pandya old kingdom ) ബ്രാഹ്മണർ പാണ്ഡിയ രാജാക്കന്മാരെ സന്നർശിക്കുകയും, സ്വാധീനിക്കുകയും, അവരുടെ പ്രശംസ പിടിച്ചു പറ്റുകയും അതുവഴി അന്ധവിശ്വാസങ്ങൾ, ചില ആചാരങ്ങൾ അവർക്കിടയിൽ വളർത്തി സാവധാനം അവരെ വരുത്തിയിലാക്കി.
” രാജധർമ്മമെന്നാൽ വേദധർമ്മമാണ്,
ധർമ്മ പരിപാലനത്തിന്റെ വഴി മനുസ്മ്രുതിയാണ്,
ബ്രാഹ്മണരെ സംപ്രീതരാക്കുന്നതാണ് ഏക ധർമ്മം,
അതാണ്‌ മോക്ഷത്തിനും, ഐശ്വര്യത്തിനും
ഏക മാർഗ്ഗം “
എന്നൊക്കെ ധരിപ്പിച്ചു രാജാക്കന്മാരെ വരുതിയിലാക്കി – അന്ധവിശ്വാസികളാക്കി അതുവഴി ജനങ്ങളെയും ഒന്നടങ്കം അന്ധവിശ്വാസികളാക്കിയതാണ് തെക്കെയിന്ത്യയിൽ അന്ധവിശ്വാസപ്രചാരണത്തിന്റെ തുടക്കത്തിന്റെ ചരിത്രം.
അങ്ങനെ, ഇതര ശുദ്ര – അബ്രാഹ്മണ രാജാക്കന്മാർക്കും മോക്ഷപ്രാപ്തി ലഭിക്കുന്നതിനുവേണ്ടി രാജാക്കന്മാർ –
ബ്രാഹ്മണർക്കു സമൂഹത്തിൽ എന്തും ചെയ്യാനുള്ള അധികാരം കൊടുത്തു – ധർമ്മ ഉടമ്പടി ഉണ്ടാക്കി കൊടുത്തു – അതായിരുന്നു, “ബ്രാഹ്മണ ദയാ ഉടമ്പടി ” gift to brahmanan.
അങ്ങനെ, മോക്ഷം എന്ന വിഷം അകത്തു ചെന്ന അന്ധവിശ്വാസികളായ രാജാക്കന്മാർ, ബ്രാഹ്മണർ സമൂഹത്തിൽ നടത്തിയ സകല ചുക്ഷണങ്ങൾക്കും, തോന്ന്യവാസങ്ങൾക്കുമെതിരെ കണ്ണടച്ചു.
ബ്രാഹ്മണർ, അതെ മോക്ഷമെന്ന വിഷം സമൂഹത്തിൽ ജനങ്ങളുടെ മേലെയും തളിച്ചു :
ബ്രാഹ്മണന് ഭൂമി ദാനം ചെയ്‌താൽ മോക്ഷം ഉറപ്പ്,
ബ്രാഹ്മണന് സ്വർണ്ണം ദാനം ചെയ്‌താൽ രോഗങ്ങളിൽ
നിന്ന് മോക്ഷം ഉറപ്പ്,
ബ്രാഹ്മണൻ ചോദിച്ചാൽ കൊടുക്കണം,
കൊടുത്താൽ മോക്ഷം,
കൊടുത്തില്ലെങ്കിൽ ബ്രാഹ്മണശാപം.
ഇങ്ങനെ ബ്രാഹ്മണദയ എന്ന ധർമ്മ ഉടമ്പടിയിലൂടെ 10-15 വർഷം കൊണ്ട് ഇന്നത്തെ തമിഴ്നാട്, കർണ്ണാടക, കേരളം, ഗോവയുടെ ചില ഭാഗങ്ങൾ, ആന്ധ്രപ്രദേശിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന വലിയൊരു ദേശത്തെ പതിനായിരക്കണക്കിന് കർഷകരുടെയും അടിസ്ഥാനവർഗ്ഗത്തിന്റെയും ഭൂ സ്വത്തുക്കൾ ബ്രാഹ്മണർ കവെ ർന്നെടുത്തു ഈ ജനങ്ങളെ വഴിയധാരമാക്കി,ഭൂരഹിതരാക്കി മാറ്റി. ഇത് കേട്ടറിഞ്ഞു ധാരാളം ബ്രാഹ്മണർ തെക്കേ ഇന്ത്യയിലേക്ക് കുടിയേറി.
അങ്ങനെയാണ്, ഭൂഉടമകൾ ആയിരുന്ന പുലയൻ , പറയൻ ചെറുമൻ, പള്ളർ, വെള്ളാളർ, പെലിയർ, ഗോളയർ, തിറൈയർ,
കലവർ, ഹൊലിയർ തുടങ്ങി സമ്പന്നരായിരുന്ന പല ഉപജാ തികയുടെയുമായി പതിനായിരകണക്കിന് ജനങ്ങളുടെ ഭൂ സ്വത്തും, കച്ചവടവും, കന്നുകാലികളെയും ബ്രാഹ്മണർ സ്വന്തമാക്കിയതും, ഈ ജനങ്ങൾ പരമദരിദ്രർ ആയതും.
ഒന്ന് കൂടി വിശദമാക്കിയാൽ, ഭദ്രാ നദി മുതൽ വൈഗ നദി വരെയും – പെണ്ണാർ നദി മുതൽ കാവേരി നദി വരെയുമുള്ള വലിയ പ്രദേശത്തെ ജനങ്ങളെയാണ് – മോക്ഷം എന്ന വിഷം അകത്തു ചെന്ന രാജാക്കന്മാർ ധർമ്മം എന്ന തരത്തിൽ ജനങ്ങളെ കൊള്ളയടിക്കാൻ അനുവാദം കൊടുത്തത്.
സ്വത്തു കൊള്ളയടിച്ചതുകൊണ്ട് ധർമ്മം തീർന്നില്ല, പിന്നെ തൊഴിൽ ചൂഷണം തുടർന്നു, ജനങ്ങൾ സഹികെട്ടു. അവർക്കു സ്വന്തം ഭൂമിയിൽ കൂലിപ്പണിക്കാരായി തൊഴിൽ ചെയ്യേണ്ടി വന്നു.
എന്നാൽ, രാജാക്കന്മാർ പൊട്ടന്മാർ ആയിരുന്നെങ്കിലും വീറും വാശിയുമുള്ള ദ്രാവിഡ ജനത അത്ര പൊട്ടന്മാർ ആയിരുന്നില്ല.
രാജാക്കന്മാരുടെ നെറികെട്ട ഭരണത്തിൽ സഹികെട്ടു അവർ കാവേരി തടത്തിലും, ഭദ്രാ തടത്തിലും വെങ്കട ഗിരി പ്രദേശത്തും ഒക്കെ ഒത്തുകൂടി, ജനദ്രോഹപരമായ ഭരണത്തിനെതിരെ പോരാടാൻ തീരുമാനിച്ചു.
അവരുടെയിടയിൽ വെള്ളാള സമുദായത്തിലെ അതി ധീരനായ കാലഭരൻ എന്നയാളെ അവരുടെ നേതാവായി തിരഞ്ഞെടുത്തു. C. E. 250 – ൽ കാലഭരന്റെ നേതൃത്വത്തിൽ അവർ, അനീതിയും അധർമ്മവും നടപ്പാക്കിയ ബ്രാഹ്മണ്ണർക്കും
അതിനു കൂട്ടു നിന്ന രാജാക്കന്മാർക്കുമെതിരെ യുദ്ധം തുടങ്ങി.
ഗോത്ര രാജാക്കന്മാരായിരുന്ന പണ്ഡിയാ, ചോളാ, പല്ലവ രാജാക്കന്മാരെ മുഴുവനും തോൽപ്പിച്ചു, രാജകുമാരന്മാരെ തടവിലാക്കി, അനേകം ബ്രാഹ്മണർ കൊല്ലപ്പെട്ടു, ധാരാളം ബ്രാഹ്മണർ തിരികെ വടക്കേയിന്ത്യയിലേക്ക് പലായനം നടത്തി.
ഈ പ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്ന സകല ഗോത്രരാജ വംശങ്ങളും നിലംപൊത്തി.
തുംഗഭദ്ര നദി മുതൽ കന്യാകുമാരി വരെയുള്ള വലിയൊരു പ്രദേശം Kalabharas Dynasty എന്ന പേരിൽ C. E. 250 – ൽ നിലവിൽ വന്നു.
( Velvikkudi Plate : 770 C. E. )
കലാഭരാസിന്റെ തലസ്ഥാനം കാവേരിപ്പുംപട്ടണം ആയിരുന്നു.
അധികാരം കൈയിൽ കിട്ടിയ അവർ ആദ്യം ചെയ്തത് –
കർഷകരുടെ ഭൂമിയും, വീടും, നിലവും, സ്ഥാപനങ്ങളും കവർന്നെടുത്തു കൈവശം വച്ചു അനുഭച്ചിരുന്ന ബ്രാഹ്മണരെ ഒഴിപ്പിക്കലായിരുന്നു. അടിസ്ഥാന വർഗ്ഗത്തിനു നഷ്ടപ്പെട്ടതൊക്കെ തിരികെ വാങ്ങികൊടുത്തു അതിനൊക്കെ വ്യക്തമായ രേഖകളും ഉണ്ടാക്കി നൽകി.
ഇതോടെ അടിസ്ഥാന ജനത വീണ്ടും ഭൂവുടമകൾ ആകുകയും
സമൂഹത്തിൽ ഉത്പാദന – വിനിമയ പ്രക്രിയയുടെ ഭാഗമാകുകയും ചെയ്തു.
ഒരു പക്ഷെ, മാനവ ചരിത്രത്തിലെ ആദ്യത്തെ Peasant Revolt,
ആദ്യത്തെ കാർഷിക ആഭ്യന്തര യുദ്ധവും വിജയവും നടന്നത്
A. D. 250 – ൽ തെക്കെയിന്ത്യയിൽ ആയിരുന്നിരിക്കണം.
Historian, R. K. Sharma :- ” Kalabharas, as an example for the
first Peasant Revolt to the State. “
Pulankurichi Inscription dt. 270 C. E. അതേപോലെ,
Epigraphy of the King Chendan Kurran പറയുന്നത് :
കലാഭരാസിന്റെ അടുത്ത പരിഷ്കാരങ്ങൾ –
ബ്രാഹ്മണർക്ക് ദാനം കൊടുക്കുന്നത് നിർത്തൽ,
യാഗം, യജ്ജം , ബലികൾ നിർത്തൽ,
ഗോവധം, മറ്റ്‌ ബലികൾ ഒക്കെ നിർത്തൽ ആയിരുന്നു.
ബ്രാഹ്മണന്റെ സകല നീതിശാസ്ത്രങ്ങളെയും ചോദ്യം ചെയ്തു. നിരാശരും കോപാകുലരുമായ ബ്രാഹ്മണർ കലാഭരാ സിനെ വടുകന്മാർ, criminal dynasty എന്നൊക്കെ വിളിച്ചു പ്രാകി.
ആശയറ്റ ബുദ്ധ – ജൈന മതക്കാരുടെ ഒരു കൂട്ടാ യ്മയായിരുന്നു കലാഭരാസ്സ്. രാജാക്കന്മാർ ജൈന മത വിശ്വാസികൾ ആയിരുന്നു എങ്കിലും ആദ്യകാലത്തു അവർ idol worships ഒന്നും നടത്തിയിരുന്നില്ല. 4 – ആം നൂറ്റാണ്ടിലെ കണ്ടെടുത്ത അവരുടെ നാണയത്തിൽ ഒരുവശത്തു ജൈന സന്ന്യാസിയും മറുവശത്തു സ്വസ്തിക്കും ആയിരുന്നു ഉണ്ടായിരുന്നത്. 5 – ആം നൂറ്റാണ്ടിലെ കണ്ടെടുത്ത നാണയത്തിൽ ഒരുവശത്തു പളനി മുരുകന്റെ ചിത്രം ഉണ്ടായിരുന്നു. എന്തായിരുന്നാലും അവർ മതത്തിനല്ല സാധാരണ ജനങ്ങളുടെ കൂടെയായിരുന്നു ജീവിച്ചത്. ബുദ്ധമതവും ജൈന മതവും അന്ന് അടിസ്ഥാന മതങ്ങൾ ആയിരുന്നു. മുരുകൻ ,കുറുവ മുരുകൻ ബുദ്ധനു തുല്യമായി ആരാധിച്ചിരുന്ന ബുദ്ധ കതീർഗമ ആയിരുന്നു.
5 – ആം നൂറ്റാണ്ടിന്റെ അവസാനം ജൈന മതത്തിനു കൂടുതൽ മുൻ‌തൂക്കം കൊടുത്ത രാജാക്കന്മാർ ഭരണം നടത്തുകയും അവർ വലിയ ജൈന വിരാസ്സത്തുകൾ നിർമ്മിക്കുകയും ചെയ്തു. തഞ്ചാവൂർ, അണ്ണാമലൈ, തിരുപ്പാറ കുന്ദ്രം, സമാന മലൈ, സീതാന്നവസം,തിരുപ്പത്തിരിപ്പുലിയൂർ, ശ്രവണ ഗോള,
ചണ്ണപ്പട്ട, വിളഗലത്തൂർ, അരിയനേണ്ടൽ, കുയവർ, തിരുചരണം,
ഗുരുവായൂർ, പെരുമ്പള്ളി കൂടൽ മാണിക്യം, അമ്പലപ്പുഴ, കിളിരുർ, പെരുമ്പാവൂർ, ഇടക്കൽ, കൽപ്പറ്റ, പുല്പ്പള്ളി, പനമരം,
നീലം പേരൂർ, കോങ്ങാട്, നഗർകോയിൽ.
തഞ്ചാവൂർ ശിലാശാസനത്തിൽ – ” ചേദികുല മാണിക്യപെരുമ്പള്ളി ” എന്ന് കുടൽ മാണിക്യം വിരാസത്തിനെ വിശേഷിപ്പിക്കുന്നുണ്ട്.
അക്കാലത്തു ജീവിച്ചിരുന്ന പ്രമുഖ ബുദ്ധസാഹിത്യകാരൻ
ബുദ്ധദത്ത തന്റെ ” വിനയവിനിക്കയ്യാ ” എന്നാ ടെക്സ്റ്റിൽ പറയുന്നത് – തമിഴ് ലിപിയിലെ വട്ടെഴുത്തു തുടങ്ങിയത്, പ്രസിദ്ധമായ സിവക്ക സിന്തമണി, കുണ്ടലകേശി രചിച്ചത് ഒക്കെ കലാഭരാസിന്റെ കാലത്താണ്. Scholers – വജ്രാനന്ദി, സർവനന്ദി,
ബോധിധമ്മൻ, ബുദ്ധഘോഷ്,
കേരളത്തിലെ മഹോദയപുരം ആയിരുന്നു പ്രധാന തുറമുഖം, അന്ന് വിദേശികൾ ഇവിടെ ചരക്കുകൾ കടം കൊടുത്തിട്ടു അടുത്ത വരവിൽ പണം വാങ്ങിയിരുന്നു. അത്രക്കും വിശ്വാസം അന്ന് വ്യാപാരബന്ധങ്ങളിൽ ഉണ്ടായിരുന്നു.
എന്നാൽ, പരസ്പരം ശത്രുക്കളായിരുന്ന പല്ലവ, പാണ്ട്യ, ചോള വംശങ്ങൾ ഒന്നിച്ചു കൂടി 6 – ആം നൂറ്റാണ്ടിന്റെ അവസാനം ഒരുമിച്ചു യുദ്ധം ചെയ്തു കലാഭരാസിനെ തോൽപ്പിച്ചു. എന്നാലും , കർഷകർക്കോ മറ്റ്‌ അടിസ്ഥാന ജനത്തിനോ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.
നിർഭാഗ്യവശാൽ A. D. 815 – ൽ മഹാബലിയുടെ ( ദന്ദി വർമ്മൻ )
കൊലപാതകത്തിന് ശേഷവും, A. D. 820 – ൽ വാമനന്റെ കൊലപാതകത്തിന് ശേഷവും, കാഞ്ചിയിൽ വാമനനു വേണ്ടി നിർമ്മിച്ച ഉലകലന്ദ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു രണ്ടാം ചേര രാജാവായിരുന്ന കുലശേഖരവർമ്മൻ ഉണ്ടാക്കിയ പുതിയ ആന്ധ്ര പല്ലവ ബ്രാഹ്മണബന്ധം വീണ്ടും ബ്രാഹ്മണർക്കു പുതിയ ലൈസൻസ് നൽകുകയും അത് കേരളത്തിലെ ഭൂവുടമകൾ ആയിരുന്ന പുലയ – പറയ – വള്ളുവ സമുദായത്തിന്റെ ഭൂമി ആന്ധ്ര പല്ലവ ബ്രാഹ്മണർ ബ്രഹ്മസ്വം –
ദേവസ്വം രേഖകൾ ഒക്കെയുണ്ടാക്കി കവർന്നെടുത്ത കാലമാണ് കേരളത്തിന്റെ ഇന്നും അറിയപ്പെടാത്ത അല്ലെങ്കിൽ നഷ്ട്ടപ്പെട്ടു പോയ ചരിത്രം എന്ന് രേഖപ്പെടുത്തുന്നത്.
കേരളത്തിലെ ഭൂവുടമകളോടും കൃഷിക്കാരോടും ബ്രാഹ്മണർ ചെയ്‌ത കൊടും പാതകം മനുഷ്യമനസ്സിൽ നിന്നും മറച്ചു പിടിക്കാനാണ് ചരിത്രകാരൻമാർ എന്നും ശ്രദ്ധിച്ചിട്ടുള്ളത്.
ഇവരെല്ലാം, ജനങ്ങളോട് അധർമ്മം ചെയ്യാൻ ബ്രാഹ്മണർക്ക് അധികാരം നൽകിയത് മോക്ഷം ലഭിക്കാൻ വേണ്ടിയാണ്‌. ബ്രാഹ്മണ സേവ ചെയ്‌താൽ മോക്ഷം കിട്ടും എന്ന വിവരദോക്ഷം തലയിൽ കയറ്റി വച്ചു സ്വന്തം പ്രജകളോട് അനീതിയും അന്ന്യായങ്ങളും മാത്രം നടത്തി ഭരിച്ചു മുടിഞ്ഞ ഇവർ അന്ധവിശ്വാസത്തിന്റെ പര്യായങ്ങൾ ആയിരുന്നു.
ഇതേ, മോക്ഷം എന്ന വിഷം അകത്തു ചെന്നതുകൊണ്ടാണ്, തിരുവിതാംകുറിലെ ശുദ്ര രാജാക്കന്മാരും, മാനുഷിക ധർമ്മം മറന്നു ബ്രാഹ്മണ ധർമ്മം ചെയ്യാൻ നിയുക്‌തരാവുകയും തിരുവിതാംകുറിലെ ജനങ്ങളെ കഷ്ടപ്പെടുത്തിയ ദുർഭരണം നടത്തിയതും.
ചുരുക്കി പറഞ്ഞാൽ, ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ ഭൂരിപക്ഷം വരുന്ന അദ്വാനിക്കുന്ന ജനതയെ കൊള്ളയടിക്കാൻ, പല തരത്തിലും ചൂഷണം ചെയ്യാൻ കാരണം രാജാക്കന്മാരും, സന്ന്യാസിമാരും, ആൾദൈവങ്ങളും, ഋഷിമാരും , ആത്മിയ പ്രഭാഷകരും, മത നേതാക്കളുമൊക്കെ തലയിൽ സൂക്ഷിക്കുന്ന മോക്ഷം എന്ന വിഷമാണ്.
ആ വിഷം തലയ്ക്കു പിടിച്ച കോടിക്കണക്കിനു മനുഷ്യർ നമുക്കിടയിൽ ജീവിക്കുന്നു –
അതാണ് മതത്തിന്റെ വിഷം.
സ്വന്തം ജനതയെ കൊള്ളയടിക്കാനും പീഡിപ്പിക്കാനും കൊടുക്കുന്ന ഉടമ്പടി – അതും ധർമ്മമാണ്, ബ്രാഹ്മണ ധർമ്മം.
ബ്രാഹ്മ ദയ ഉടമ്പടി. ലക്ഷ്യം മോക്ഷം പ്രാപ്തി.
സത്യമേവ ജയതേ !

ബാബു തയ്യിൽ.

By ivayana