കുറച്ചു നാളുകളായി ടെക് ലോകം ഊണിലും ഉറക്കത്തിലും പറയുന്ന സംഗതിയാണ് AI ഏജന്റ്‌. AI എന്താണെന്ന് പലർക്കും അറിയാമെങ്കിലും AI ഏജന്റ്‌ എന്താണെന്ന് സാധാരണക്കാർക്ക് വ്യക്തമായ ധാരണ ഇല്ല.
ലളിതമായി പറഞ്ഞാൽ, നിങ്ങൾ കൊടുക്കുന്ന നിർദേശങ്ങൾ അനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്ന, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്ന, പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു ഡിജിറ്റൽ സഹായി ആണ് AI ഏജന്റ്.
നമ്മുടെ ഫോണിലുള്ള Siri, Google Assistant, Alexa തുടങ്ങിയവ AI ഏജന്റുകളുടെ ലളിതമായ ഉദാഹരണങ്ങളാണ്.
AI ഏജന്റിന്റെ പ്രവർത്തന രീതി
എന്താണ് ഒരു AI ഏജന്റ് ചെയ്യുന്നത്? AI ഏജന്റിന്റെ പ്രവർത്തന രീതി മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്:

  1. ഇൻപുട്ട് സ്വീകരണം (Input Reception)
    ആദ്യ ഘട്ടത്തിൽ, ഏജന്റ് നിങ്ങളുടെ കൈയിൽ നിന്നും ഇൻപുട്ട് സ്വീകരിക്കുന്നു. ഇത് ഡാറ്റ, ചോദ്യങ്ങൾ, നിർദേശങ്ങൾ ഒക്കെ ആകാം.
  2. വിശകലനം (Analysis)
    രണ്ടാമത്തെ ഘട്ടത്തിൽ, നിങ്ങൾ കൊടുത്ത ഇൻപുട്ട് വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് വിവിധ AI ടൂളുകൾ ഉപയോഗിച്ചാണ് നടത്തുന്നത്.
  3. പ്രവർത്തനം (Action)
    മൂന്നാമത്തെ ഘട്ടത്തിൽ, ഇൻപുട്ടിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ഏജന്റ് ഒരു പ്രവർത്തനം ചെയ്യുന്നു. ഇത് ഒരു ഉത്തരം നൽകുക, ഒരു സേവനം ബുക്ക് ചെയ്യുക, ഒരു റിപ്പോർട്ട് സൃഷ്ടിക്കുക, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും പ്രവർത്തനം ചെയ്യുക എന്നിവയാകാം.
    ഇതിനൊരു പ്രായോഗിക ഉദാഹരണം നോക്കാം:
    നിങ്ങൾക്ക് ഒരു ട്രാവൽ AI ഏജന്റ് ഉണ്ട് എന്നു വിചാരിക്കുക. നിങ്ങൾ ഏജന്റിനോട് പറയുന്നു
    “എനിക്ക് ഇരുപത്തിയഞ്ചാം തിയതി ഡൽഹിക്ക് പോകണം. രാവിലെ പത്തു മണിക്ക് ശേഷവും വൈകിട്ട് അഞ്ചു മണിക്ക് മുൻപും ഉള്ള ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. ഏറ്റവും നല്ല ഡീൽ നോക്കി ബുക്ക് ചെയ്യണം.”
    ഇതാണ് ഇൻപുട്ട്. ഇനി ഇതിനെ എങ്ങനെയായിരിക്കും AI ഏജന്റ് പ്രോസസ്സ് ചെയ്യുന്നത് എന്ന് നോക്കാം:
  4. വിശകലനം (Analysis)
    AI ഏജന്റ് നിങ്ങളുടെ അഭ്യർത്ഥന വിശകലനം ചെയ്ത് ഇനിപ്പറയുന്ന വിവരങ്ങൾ മനസ്സിലാക്കുന്നു :
    Goal: ഡൽഹിയിലേക്ക് യാത്ര ചെയ്യണം
    Constraints:
    തീയതി: 25-03-2025
    സമയം: 10 AM – 5 PM
    വില: ഏറ്റവും കുറഞ്ഞത്
  5. പ്രവർത്തനം (Action)
    AI ഏജന്റ് ഇനി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യും :
    ഇനി മൂന്നാമത്തെ സ്റ്റേജ് :
    AI ഏജന്റ് ട്രാവൽ ബുക്കിങ് വെബ്സൈറ്റുകളിൽ മുകളിൽ പറഞ്ഞ Constraints വച്ചു സേർച്ച് ചെയ്ത് എറ്റവും നല്ല ഡീൽ കണ്ടുപിടിച്ചു ടിക്കറ്റ് ബുക്ക് ചെയ്യും .””
    ഇനി ഓരോ സ്റ്റെപ്പുകൾ എടുത്താൽ :
    വിവിധ ഫ്ലൈറ്റുകളുടെ വിലകൾ, യാത്രാ സമയം എന്നിവ താരതമ്യം ചെയ്യുക
    ഏറ്റവും നല്ല ഡീൽ കണ്ടെത്തുക
    ടിക്കറ്റ് ബുക്ക് ചെയ്യുക
    നിങ്ങൾക്ക് ബുക്കിംഗ് കൺഫർമേഷൻ അയക്കുക
    ഭാവിയിലെ സാധ്യതകൾ
    ഭാവിയിൽ AI ഏജന്റുകൾ കൂടുതൽ സങ്കീർണമായ ജോലികൾ ചെയ്യാൻ കഴിവുള്ളവരായി മാറും. ഉദാഹരണത്തിന്:
    ഡോക്ടർമാരെ സഹായിക്കുന്ന മെഡിക്കൽ ഡയഗ്നോസ്റ്റിക് ഏജന്റുകൾ
    സങ്കീർണമായ റിസർച്ച് വിശകലനം ചെയ്യുന്ന റിസർച്ച് അസിസ്റ്റന്റ് ഏജന്റുകൾ
    അതുകൊണ്ട് തന്നെ AI ഏജന്റുകൾ ഉണ്ടാക്കാൻ അറിയുന്ന ആളുകൾക്ക് വളരെ വലിയ അവസരങ്ങൾ ഉണ്ടാകും.

By ivayana