രചന : മോഹൻദാസ് എവർഷൈൻ✍
ഒറ്റയ്ക്കിരുന്ന് നീ കാണും
കിനാവിലെങ്ങാനും
ഞാനുണ്ടോ?.
ചന്ദനക്കുറിയുള്ള നെറ്റിയിൽ
വീണൊരാ കുറുനിര
മാടിയൊതുക്കുമ്പോൾ
മിഴികൾ തിരഞ്ഞതും
എന്നെയാണോ?.
കരളിന്റെ കിളിവാതിൽ
തുറന്നെന്റെ കിനാക്കളെ
ക്ഷണിച്ചതാണോ?.
വെറുതയോരോ
പാഴ്ക്കിനാവുകൾ
നെഞ്ചിൽ പിടയുമ്പോൾ
അറിയില്ലയെന്ന് നീ
ചൊല്ലാതെ പോകണം..
ആരുമറിയാതെ നിന്നെ
ഞാൻ പ്രണയിച്ചോട്ടെ…
