കണ്ണേ മടങ്ങുക
മനസേ മരിക്കുക
ഇഹലോകവാസം
മടുത്തില്ലെയേവർക്കും
എന്തു കാണുവാനിനി
നന്മയെന്നേ കടന്നുപോയി ….
ജാതിമതചിന്തകൾ
ഉള്ളറയിൽ ചങ്ങലക്കുള്ളിൽ
വെറുമൊരു തടവ് മാത്രം
ഏതു നിമിഷവും മതംമതമെന്നു തന്നെ
വെടിയുണ്ടയായും ഉതിർക്കുന്നു മതരാക്ഷസർ
മതം കൊണ്ടു മദിക്കുന്നു….
ഒരു മതമെന്നു കാണികൾക്കു
മുൻപിൽ പ്രഹസനം
മതം രണ്ടെന്നുള്ളിൽ
ആക്രോശിക്കുന്നനു
നിമിഷം മതഭ്രാന്തർ …
ചോര പകരുമ്പോൾ ഏകമതമെന്ന്
ജീവൻ തുടിക്കുമ്പോൾ
മതം രണ്ടാകുന്നു
മാറില്ലൊരിക്കലും
മാനവഹൃത്തിൽ മതഭ്രമം ….
മരണം വന്നുചേരും വരേ
മതം തിളക്കും
ഊർദ്ധം വലിക്കും നേരം
മതം മറക്കുന്നു തന്നേ മറക്കുന്നു
ജീവൻ വെടിയുവാൻ
വെമ്പൽ കൊള്ളും നേരം മാത്രം …
ഒരു ജാതി ഒരു മതം
ഒരു ദൈവം ജനിക്കുന്നു
ആ സന്നിധിയിലെത്തുവാൻ
ജാതി ചോദിക്കുന്നില്ല
ആത്മാവിനോട് ആരുമേ ….

അനൂബ് ഉണ്ണിത്താൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *