കാക്കയും കൊക്കും
തമ്മിലുള്ള അന്തരം
സുതരാം വ്യക്തമാണ്.
കയ്യാളുന്ന അധികാര സീമയുടെ
തുലനത്തിൽ തെളിയുന്ന
പ്രിവിലേജാണത്.
വംശവൃക്ഷത്തിന്റെ
അടിവേരുകളിലൂടെ
വിദ്വേഷത്തിന്റെ ചാട്ടുളിയായി
വിഷവിത്തുകൾ വളർന്ന്
പടു മുളപൊട്ടുന്നു.
അവ പുലിപ്പല്ലുകളായും
കഞ്ചാവു പൊതികളായും
വീണ്ടും കുലച്ച് കായ്ച്ച്
കേരളം ഭ്രാന്താലയമാകുന്നു.
ഗുരുക്കന്മാർ ഉഴുതു മറിച്ച മണ്ണ്
വീണ്ടും തരിശു ഭൂമിയായി മാറുന്നു
അവിടെ ആഢ്യത്വത്തിന്റെ
അന്തക വിത്തുകൾ
നമ്മെ നോക്കി പല്ലിളിക്കുന്നു

ഗഫൂർകൊടിഞ്ഞി

By ivayana