രചന : ഡോ: സാജുതുരുത്തിൽ✍️
അഴകല്ല ഞാൻ വെറും
അഴകല്ല ഞാൻ
തെളിയാൻ ഇരിക്കുന്ന
തിരിയാണ് ഞാൻ…..
പുറം അറിയാതുള്ള ഇരുളിൽ
തെളിച്ചമായി വിരിയാനിരിക്കുന്ന
പ്രഭയാണ് ഞാൻ ….
മനസ്സിലെ കൂരിരുൾ എന്ന്കണ്ടാലുമീ
മധുരമാം കാറ്റായിപടർന്നു കേറും
ഞാൻ നല്ലകുളിരുള്ള ഓർമ്മയായി
കൂടെ നിൽക്കും….
നിന്നെ പുണർന്നു ഞാൻ
നിന്നിൽ ലയിക്കുമ്പോൾ
നല്ലൊരു തുവൽ ഉടുപ്പ് തരാം
ഒരു വേള പൂങ്കുയിൽ പാടിയില്ലെങ്കിലും
പ്രണയം പകരാതെ പോവില്ല ഞാൻ ….
നിന്നെ നെഞ്ചോട് ചേർത്ത് പറയാൻ ഉറച്ചത്
എല്ലാം പറഞ്ഞേ മടക്കമുള്ളൂ
ഇരുളും വെളിച്ചവും ഒരുപോലെ
നിൽക്കുമ്പോൾ …..നിന്നിലെ
നിന്നെ നീ പകരാൻ മടിക്കുമ്പോൾ
ഒരു ചെറു നിശ്വാസ ധാരയിൽ
യാത്ര മൊഴി യായി മാറുന്ന
സന്ധ്യയിൽ എവിടെയോ
സിന്ദൂര ചെപ്പു കമിഴ്ന്നു വീണു …
മുഖമറിയാതെ പോകുന്ന
ഇരുളിൽ ഒരു കരിനീലിച്ച
കരിമ്പടക്കെട്ടായി രാത്രി
പുനർജനിക്കുന്നതാകാം
ഒരുപക്ഷെ ഇവിടം മരുപച്ചക്കിടമാകാതെ
തരമില്ല
മനസ്സ് മാറാതെ ഇരിക്കട്ടെ
കരിമേഘങ്ങൾ പെയ്യാതെ പോകട്ടെ
വീണ്ടും ആകാശം തെളിമയായി
തീരുമ്പോൾ ഒരുകോണിൽ
അപ്പഴും തിളങ്ങാം ഞാൻ
നിന്നെ നോക്കി ….
