എന്തിനോ നിലാവിന്റെ ഇത്തിരിവെട്ടം പോലെൻ
ചിന്തതൻ നാരായത്തിൻ തുഞ്ചത്തു തിളങ്ങുന്നു നീ…..
തിങ്ങി വീണുഴറുന്ന ചിന്തകൾക്കറുതിയില്ലാ,
പെയ്തൊഴിയാതങ്ങു ഖനം പേറിനിൽക്കുന്നു മേഘം….
നഷ്ടമായതെന്തും വീണ്ടും നേടുവാൻ
നിന്റെ തത്വദീക്ഷയോടൊന്ന- പേക്ഷിക്കിൽ നേടീടുമോ..?
ഒച്ചയില്ലാത്തൊരീ സാക്ഷി തൻ കിനാക്കൾക്കു
സത്വരം നിദ്ര വിട്ടു വെട്ടത്തെ പുൽകാമല്ലോ…..
ഇനി ഞാനെവിടേയ്ക്കു പോകണം മനസ്സിൻ്റെ
പകലെത്തി നോക്കാത്ത മൂലയിലൊളിക്കണോ…?
അവിടെ നിന്നെവിടേയ്ക്കു പോകണം ഞാൻ
നനയാത്ത മഴയിലൂടൊഴുകി
ആഴിയിൽ പതിക്കണോ…?
എവിടേയ്ക്കും പോകേണ്ടെൻ്റെ മോഹമേ ….
എൻ്റെ മനസ്സെന്നോട് അതിലോലം മധുരമായ് ചൊല്ലി
നീയെന്നുള്ളിലായ് തെളിയുന്ന മണിചിമിഴിൻ ഒളിമങ്ങാ
നാളമായ് തെളിഞ്ഞെന്നും നിറയുക ……!

രാജീവ്‌ രവി

By ivayana