ദിവസവും സ്വപ്‌നങ്ങൾ എണ്ണിനോക്കണം
മരണത്തിനു മുൻപ് വരെ കണ്ട
സ്വപ്നങ്ങളിൽ എത്ര കള്ളങ്ങൾ ഉണ്ടായിരുന്നു എന്ന്..
സ്വപ്നങ്ങളെ കരുതലോടെ ഏറ്റെടുക്കുക
കാരണം സ്വപ്നങ്ങൾ ഉണങ്ങിയാൽ
ജീവിതം കരിഞ്ഞുണങ്ങിയ കാടുപോലെയാകും..
കാമുകിയുടെ സ്വപ്നത്തിൽ കാമുകൻ
മാത്രമായിരിക്കും..
എന്നാൽ കാമുകന്റെ സ്വപനത്തിൽ
കാമുകിമാരുടെ നൈരന്തര്യമായിരിക്കും,
എന്നുള്ള കുറ്റപ്പെടുത്തൽ
പരസ്പരം തുടരും..
സ്നേഹത്തിന്റെ തുടക്കം
അതിന്റെ നാൾ വഴികൾ
ആഴത്തിലും വീതിയിലും ഉയരത്തിലും
ആയിരുന്നോ സ്നേഹം?
കാഴ്ചയിൽ നിന്ന് അകന്നു നിൽക്കുമ്പോൾ
രണ്ടുപേരുടെ ആത്മാവിന് എത്തിച്ചേരാൻ കഴിയും,
കാത്തിരിപ്പു നീണ്ടു നീണ്ടു പോകുന്നത് വിരസത വളർത്തും,
ആകാക്ഷയുടെ ആകാശം കാണും
ഒടുവിൽ കൂട്ടിമുട്ടമ്പോൾ ഉൽക്കകൾ പോലെ തകരും..
ഫേസും, ന്യൂട്ടറും കൂട്ടിമുട്ടമ്പോൾ എന്ന പോലെ
സ്പാർക്കിങ് കണ്ണുകളിൽ വിസ്ഫോടനങ്ങൾ സൃഷ്ടിക്കും,
പ്രകാശത്താലും, മെഴുകുതിരി വെളിച്ചത്താലും.
പരസ്പരം തിരയും..
അഭിനിവേശത്തോടെ അടുക്കും..
ജന്മം കൊണ്ട് സ്നേഹിച്ചവരുടെ പരവേശത്തോടെ
പ്രാപിക്കാനുള്ള ആഗ്രഹങ്ങൾക്കപ്പുറം
മനസ്സുകളുടെ ഐക്യപ്പെടൽ സംഭവിക്കും..
മുഴുവൻ ജീവിതത്തിലെയും ശ്വാസം,
പുഞ്ചിരി,
കണ്ണുനീർ,
എല്ലാം ചൊരിഞ്ഞു കൊണ്ടുള്ള സ്നേഹം..
സ്വപ്‌നങ്ങൾ അതിന്റെ ശിലാസ്ഥാപനമാണ്
സ്വപ്നങ്ങൾ ഇല്ലാതാകുമ്പോൾ
ജീവിതം തരിശുഭൂമിയാണ്..
സ്നേഹം
പൂവിനും വണ്ടിനും ഇടയിലെ
തേൻ പോലെയാണ്..
മഞ്ഞുമൂടിയത്..
അന്തമായ ആകാശക്കാഴ്ച്ചപോലെ
സ്നേഹം
അവരെ പുണർന്നു കൊണ്ടേയിരിക്കും
അത് അനശ്വരമാണ്!

By ivayana

Leave a Reply

Your email address will not be published. Required fields are marked *