രചന : പത്മിനി കോടോളിപ്രം ✍
പൊള്ളി തിളക്കുന്ന കുഭം,, മീനം മാസങ്ങൾ, കാലം തെറ്റി യും വിത്തും വളവു മെറിഞ്ഞു മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർ,
വിളഞ്ഞു കതിരണിഞ്ഞു കിടക്കുന്ന നെൽപടദങ്ങൾ,, നാട്ടുകാർക്കും വഴി യാത്ര ക്കാർക്കും നാട്ടിലേക്ക് വരുന്ന വിരുന്ന് കാർക്കും വാഹങ്ങളിൽ ഇത് വഴി കടന്നു പോകുന്ന വർക്കും കണ്ണിന് കൗതുവും നാട്ടകരെ കുറിച്ച് മതിപ്പും തോന്നിക്കും വിധം പൊന്നണഞ്ഞു നിൽക്കുന്നു.
പത്ത് പതിനെട്ടു ദിവസമായി കൊയ്ത്തു തുടങ്ങിയിട്ട്. നെൽകൃഷിയും വയലും അറിയാത്ത നാട്ടിൽ ജനിച്ചു വളർന്ന തനിക്ക്,, ഇരുപത്തൊ ന്ന് വർഷം മുൻപ് ഇവിടേക്ക് വന്നപ്പോൾ,, ഒന്നും തന്നെ പരിചയ മില്ലാത്ത തൊഴിലായിരുന്നു. എന്നിട്ടും നാട്ടിലുള്ള ചേച്ചി മാർ വയലിലേക്ക് വിളിച്ചിറക്കി, ഞാറു പിഴുതെടുക്കാനും മണ്ണിൽ
നാട്ടുവാനും ഒക്കെ പരിശീലി പ്പിച്ചത്,,
കൊയ്ത്തും കറ്റമെതീ യും പിന്നെ നെല്ലും പതിരും വേർതിരിക്കുന്ന ത് ഒക്കെയും ഹര മായി തീർന്നത്.
കുറച്ച് കാലം പണി കൂലി യായി നെല്ല് കിട്ടിയിരുന്ന നാളുകളിൽ,, കൂലി കിട്ടുന്ന നെല്ല് ചാക്കിൽ നിറച്ചു മേൽക്കുമേൽ വച്ച് കാണുമ്പോൾ,,,
പുഴുങ്ങിയുണക്കി യും പച്ച യ്ക്ക് അരിയാക്കിയുംസുഭിക്ഷ മായിരുന്നു
. പിന്നെയും നാളുകൾ കഴിഞ്ഞപ്പോൾ കൂലി ചെലവ്,, വിളവ് കുറവ് ഒക്കെയാവാം,, അതോ,, നെല്ല് ന് പകരം കാശു കിട്ടിയാൽ കുറെ കൂടി നല്ലതെന്ന് തൊഴിലാളികൾ ക്ക് തോന്നിയതോ,പണിക്കൂലി രൂപ ആയി മാറി.
പഴയ കാലത്ത്,, കന്നി മാസം ഒന്നാം വിളയും,,, മകര ത്തിൽ രണ്ടാം വിളയുംകൊയ്ത് നെല്ലും വയ്ക്കോലും ഒക്കെ ഉണക്കി എടുക്കുന്ന ജോലി യും തീരുമെങ്കിൽ ഇപ്പോൾ,, മകരവുംകുംഭവും കടന്നു,, മീനമാസം,, കത്തിജ്വലിക്കുന്ന നാളുകൾ,, കൊയ്ത് തീർന്നില്ല.
ഓരോ ദിനവും പ്രത്യേക അറിയിപ്പുകൾ,, തൊഴിലാളികൾ ജോലി സമയം ക്രമീകരിക്കുക, വെയിലിൽ പണി ചെയ്യരുത്.
ഓ,,, കാലത്ത് വയലിൽ ഇറങ്ങി കൊയ്ത് കുറച്ചൊക്കെ തണലിൽ മാറി ഇരുന്നാലും സന്ധ്യ ക്ക് മുന്പേ പണി തീർക്കാനുള്ള വെപ്രാളംത്തിൽ ഈ അറിയിപ്പൊക്കെ ആർക്ക്..
ഇതിനിടക്ക് ഒരു ദിവസം, അസഹ്യ മായ ചൂട്, സൂര്യൻ തലക്ക് മുകളിൽ, അടുത്തുള്ള ഭഗവതി കാവിൽ തിറ, ഭഗവതി കെട്ടി യൊരുങ്ങി ഉറഞ്ഞു തുള്ളുന്ന നേരം
അല്പസമയം പണി നിർത്തി തണലിൽ വന്നിരുന്നപ്പോളാണ് കണ്ടത് ചിലരുടെ മുഖത്തു ചെറിയ കുമിള കൾ, സൂര്യ താപം കണ്ണിന് താഴെയും കഴുത്തിലും ഒക്കെ..
വൈകി ട്ടാകുമ്പോൾ തനിക്കും തോന്നി മുഖം പുകയുന്നുണ്ടെന്ന്.
പൊള്ളലേറ്റ തിന്റെ പിറ്റേന്ന് വിശ്രമം. പിന്നെ വീണ്ടും,. ചൂടിന് ശമനം കിട്ടാൻ ആരുടെ യൊക്കെ യൊ പ്രാർത്ഥന യുടെ ഫലമോ,,
പ്രകൃതി ക്ക് തോന്നിയ കുസൃതി യൊ,,, കഴിഞ്ഞ ദിവസം,, നാലഞ്ചു വയലുകൾ നിറയെ നെൽ കതിർ ചെത്തി വിരി ച്ചിട്ടു. സന്ധ്യ യായപ്പോൾ പെയ്ത മഴ.. മണ്ണ് കുളിർത്തു, വാടിതുടങ്ങിയ ചെടികളും പുൽ കൊടികളും ഒക്കെ
ആവോളം സന്തോഷിച്ചു കാണും.
വേനൽ മഴയുടെ തണുപ്പും സംഗീതവും ആസ്വദിക്കുന്നതിന് പകരം,, പകൽ വയലിൽ കൊയ്തിട്ട നെൽകതീരുകളെ കുറിച്ചുള്ള ഓർമ്മകൾ ഉറക്കം കെടുത്തി.
പിറ്റേന്ന് രാവിലെ വാരി കെട്ടി തല്ലി കൊഴിച്ചെടുക്കേണ്ട കതിരുകൾ വെള്ളത്തിൽ കുതിർന്നു.
രാവിലെ ചെന്ന് തൊഴിലാളികളും കർഷകരും ചേർന്ന് വയലിൽ നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ നിന്ന് കതിരുകൾ വാരി കെട്ടി കറ്റകളാക്കി വരമ്പിൽ ഉണങ്ങാണിട്ടു. കുറെ വാരി നിരത്തു വക്കിൽ കുടഞ്ഞു വിരിച്ചു. വൈകിട്ടാ യപ്പോ ഉണങ്ങിയ വ കുറെ വാരി കുറച്ച് ഉയർന്ന വരമ്പിൽ അടുക്കി ടാർ പോളിൻ ഷീറ്റ് കൊണ്ട് മൂടി. കുറെ യേറെ വയലിലും വരമ്പിലും ബാക്കി.
പിറ്റേന്ന് വെളുപ്പിനും പെയ്തുമഴ നന്നായി തന്നെ. വെള്ളം കയറാത്ത വയലിന്റെ മൂല യിൽ ഷീറ്റ് വിരിച്ച് അവിടെ തന്നെ കല്ല് വെച്ച് കറ്റതല്ലി കൊഴിച്ചു. തലേന്ന് വാരി കൂട്ടിയ കതിരൂ കളിൽ ചിലത് മുള ച്ചു തുടങ്ങി യതായും കണ്ടു. എല്ലാം കൂടെ തല്ലി കൊഴിച്ചു ചാക്കിൽ വാരി നിറച്ചു വീടുകളിൽ കൊണ്ട് പോയ കർഷകർ,ക്ക് കൂലി ചെലവ്,,
മറ്റു ചിലവുകൾ ഒക്കെ കണക്ക് നോക്കിയാൽ കുറച്ചെങ്കിലും ലാഭം കിട്ടേണ്ടത് വയലിൽ കൂട്ടി യിരിക്കുന്നവൈക്കോൽ കൂന ഉണക്കി കെട്ടി വില്പനനടക്കുമ്പോൾ.
മണ്ണും കർഷക രും കൂലി തൊഴിലാളി കളും മഴയും വേനലും തമ്മിലുള്ള ആത്മ ബന്ധം.
കാലം കഴിയും തോറും മാറ്റങ്ങളും വന്നു കൊണ്ടിരിരിക്കുന്ന കാഴ്ച കൾകണ്ടുകൊണ്ടേ യിരിക്കാം..