രചന : ജോര്‍ജ് കക്കാട്ട്✍️.
യോജിക്കുന്നത് ഒന്നിച്ചുചേരണം,
പരസ്പരം മനസ്സിലാക്കുന്നത് പരസ്പരം കണ്ടെത്തണം,
നല്ലത് ഒന്നിക്കണം,
സ്നേഹിക്കുന്നത് ഒന്നിച്ചായിരിക്കണം.
തടസ്സപ്പെടുത്തുന്നത് രക്ഷപ്പെടണം,
വക്രമായത് തുല്യമാക്കണം,
ദൂരെയുള്ളത് പരസ്പരം എത്തണം,
മുളയ്ക്കുന്നത് തഴച്ചുവളരണം.
നിങ്ങളുടെ കൈകൾ വിശ്വാസത്തോടെ എനിക്ക് തരൂ,
എന്റെ സൗഹ്യദത്തിൽ കൈകോർക്കു
നിങ്ങളുടെ നോട്ടം നമ്മിലേക്ക് എറിയു
നമുക്കൊത്തുകൂടാം ..
എല്ലാ സ്നേഹിതർക്കും സൗഹ്യദ ദിന ആശംസകൾ ..