രചന : അബു താഹിർ തേവക്കൽ ✍️
വാസന പരിമളം
മഴവില്ലായ് വിരിയുമ്പോൾ
സുസ്മിതേ നിൻമുഖം
മാറിലായ് ചാഞ്ഞതും
പൂമെത്തതലോടി നാം
ചേർന്നങ്ങിരുന്നതും
നാണത്തിൻ ചൂടിനാൽ
കവിൾമെല്ലെ തുടുത്തതും
പരിണയകാലത്തെ-
പരിഭവച്ചോറയും
പരിണയരാവിലായ്-
പരിണീതയായതും
കാർമേഘക്കോളൊഴിഞ്ഞ-
മാനത്തുദിച്ചു നാം
വീശിയ കാറ്റിനെ-
വിശറിയുമാക്കിനാം
ജാതിയാൽ കെട്ടിയ-
വേലിയും പൊളിച്ചുനാം
സ്നേഹത്തിന്നതിരുകൾ-
ദൂരത്തെറിഞ്ഞു നാം
പ്രണയത്തിൻ കടലായ്-
ഇരമ്പിയ തിരയായ് നീ
തിരവന്ന് തലോടിയ-
കരയായ് ഇന്നുഞാൻ..
