രചന : രാജി. കെ.ബി . URF✍️
എണ്ണിയാൽ തീരാത്ത കടപ്പാട് എനിക്കു നിങ്ങളുമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരിക്കലും ഞാൻ നിങ്ങൾക്ക് ദോഷമായി നിൽക്കുകയില്ല. ഇതെൻ്റെ വാക്കാണ് അയാൾ അവളുടെ നേരെ കൈകൾ കൂപ്പി.
അത്രയും കാലം അവനു വേണ്ടി എത്രയും ത്യാഗം ചെയ്ത് സഹായിച്ചവളോടുള്ള ആദരവ് മൂലം പറഞ്ഞ ആ വാക്കിനെ അവൾ തടഞ്ഞു. ഇതിനൊന്നും നന്ദിയോ കടപ്പാടിൻ്റെ മറ്റു പദങ്ങളോ പ്രയോഗിക്കേണ്ടതില്ല.
നിങ്ങൾ കരപറ്റി കഴിഞ്ഞാൽ സഹായം വേണ്ടുന്ന മറ്റൊരു മനുഷ്യനെ കരം പിടിച്ചുയർത്താൻ സഹായിക്കുക അത്ര മാത്രമേ താനതിനു പ്രതിഫലം പ്രതീക്ഷിക്കുന്നുള്ളൂ. , വളരെ നിസ്സാരതയോടെയുള്ള അവളുടെ ആ വാക്കുകൾക്ക് തടയിട്ടു കൊണ്ടവൻ പറഞ്ഞു ‘ഹേയ് അതൊന്നും പോരാ, നിങ്ങൾക്ക് വേണ്ടി തന്നെ ഞാനീ പ്രവൃത്തിക്ക് പ്രത്യുപകാരം ചെയ്തിരിക്കും. അവളതിനെ ചിരിച്ചു കൊണ്ട് തള്ളി. ഇന്നുവരെ ആരെ സഹായിച്ചിട്ടും കാര്യം ഉണ്ടായിരുന്നില്ല. എല്ലാവരിൽ നിന്നും വേദനകൾ മാത്രം ലഭിച്ച അവളുടെ ആ ചിരിയിൽ നിന്നു തന്നെ അതിന്റെ മറുപടി.
ഒരാണ്ടിൻ്റെ ദൂരം പോലും ഇല്ലാതെ തന്നെ അവൾക്കതിനു മറുപടി ലഭിച്ചു.
താൻ കടപ്പെട്ടിരിക്കും പ്രത്യുപകാരം ചെയ്തിരിക്കും എന്ന് പറഞ്ഞു പോയവൻ അവളൊരു കുലടയാണെന്നും തെളിവുകളുണ്ടെന്നും തന്നെ പോലും അതിനായി ക്ഷണിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോ പലരും അവളെ വിളിച്ചു.
ഒന്നിനും മറുപടി പറയാൻ കൂടി അവൾ നിന്നില്ല, ചിരിച്ചു കൊണ്ട് അതിനെ നേരിട്ടു.
കാലത്തിൻ്റെ പ്രവാഹത്തിൽ നിന്നൊരു കൊടും കാറ്റ് കൂടി അവൻ്റെ ജീവിതത്തിൽ കടന്നു പോയി.
അപ്രതീക്ഷിതമായി വന്ന വിലയിടിവിലും രോഗ ബാധയിലും അവൾ സഹായിച്ചു വലുതാക്കിയ അവൻ്റെ ബിസിനസും മറ്റു സ്ഥാപനങ്ങളും നില തകർന്നു. എല്ലാം വഴി മുട്ടിയപ്പോൾ അവൻ്റെ കൂടെ നിന്ന എല്ലാവരും കൈയ്യൊഴിഞ്ഞു,
ഒടുവിൽ ജീവിതം വഴി മുട്ടി മരണത്തെ മുഖാമുഖം കണ്ട് നിന്നപ്പോൾ അവൻ്റെ മനസ്സിൽ തെളിഞ്ഞു വന്ന മുഖം അവളുടേതായിരുന്നു.
ഒരു മാപ്പു ചോദ്യത്തിനു പോലും അർഹതയില്ലാത്തവനെന്ന തിരിച്ചറിവിലാണ് ഞാൻ എന്നെ കൈവിടരുത് സഹായിക്കണം എന്ന അപേക്ഷയുമായി അവൻ അവളുടെ മുൻപിലേക്ക് കടന്നു വന്നു.
……. ആരിലും ഒന്നും ശേഷിപ്പുകൾ ബാക്കി നിർത്താതെ അവൾ പ്രവർത്തിച്ചു കൊണ്ടിരുന്നു.
ഒരു മാപ്പു പറച്ചിലോ മറ്റൊരു പ്രായശ്ചിതമോ ചെയ്തു പോയ തെറ്റിന് പകരമാവില്ല എന്ന തിരിച്ചറിവ് വന്നാൽ മാത്രമേ അപഖ്യാതി പറച്ചിൽ അവസാനിക്കുകയുള്ളു.
✍️