കടലുണ്ട് കടലിലേയ്‌ക്കൊരു വാതിലു
-ണ്ട്, അവിടെനിന്നാർക്കും തുറക്കലുണ്ട്
ജീവന്റെ പച്ചച്ചഭൂമിത്തുരുത്തിലേയ്-
ക്കല്ലേ , അസംഖ്യം, വാതിലുണ്ട് !!

മരുഭൂമിയുണ്ട്, മനസ്സുണ്ട് ചുഴലി
കൊടുങ്കാറ്റടിക്കുന്ന ഒച്ചയുണ്ട്., മഴ
പെയ്തു പ്രളയകൊടുംഭീതി കൊള്ളു
-ന്ന കാർമേഘവൃന്ദങ്ങൾ മേലെയുണ്ട്

ചകിതമാം ചങ്കുള്ള സ്ത്രീവേഷമുണ്ട്

ആധിപത്യത്തിന്ന് പുരുഷനുണ്ട്
ആ ബാലവൃദ്ധങ്ങളതിരേകമുന്മാദ-
മൂറ്റങ്ങൾ കൊള്ളുന്ന മൗഢ്യമുണ്ട്

ചത്തൊടുങ്ങാനുള്ള, ക്ഷിപ്രസാധ്യ
ത്തിന്നരൂപികൾ ചുറ്റിലും കൂടെയുണ്ട്
അസ്ഥിരമാകുന്ന നേട്ടങ്ങളുണ്ടതിൽ
സുസ്ഥിരമാകുന്ന നഷ്ടമുണ്ട് !”

മണ്ണിന്റെ വാ തുറക്കുന്നുണ്ട് ആറടി
-ത്താഴ്ച്ചയിൽ മണ്ണിട്ട് മൂടലുണ്ട്
ചാരത്തിലാത്മാവ്, കരിപുരണ്ടുയരുന്ന
മറ്റൊരു കാഴ്ചയും വേറെയുണ്ട്

മുളയ്ക്കാത്തനുണകളാണധികവും അതി
-ലൊക്കെ നേരുകൾക്കലരാത്ത ദേഹമുണ്ട്
ശിലകളിൽ അടയാളമിട്ടതിൻ വരകൾ.,
മായാതെ, മങ്ങി കിടപ്പതുണ്ട് !!

കാണുന്നവർക്കൊക്കെ അറിയുവാ
-നാരൊക്കെ ഉണ്ടായിരുന്നടയാളമുണ്ട്
ഋതുക്കളാസംക്രമ അനിശങ്ങളിൽ
കാത്തുവച്ചതിൻ കാലപ്പഴക്കമുണ്ട്

ഉന്നം പിടിപ്പിച്ച ലക്ഷ്യങ്ങളെത്രയോ
ശരവേഗമാർന്നതിൻ ശബ്ദമുണ്ട്
അതുപക്ഷേ നിശ്ചിതദൂരത്തിനപ്പുറം
തലകുത്തിവീഴുന്ന കാഴ്ചയുണ്ട്

ഇന്നത്തെ സൂചിക ത്രാസിന്റെ തട്ടിൽ
രണ്ടുത്തരങ്ങൾ കിടക്കണ്, ണ്ട്
ഇട്ടേച്ചു പോകുമോ നീ കൊണ്ടുപോകു-
മോ ദുർവിധിയാണറിയാതെയുണ്ട് !!

By ivayana