രചന : അഡ്വ കെ അനീഷ് ✍
ആദ്യം ഇലയിൽ സ്വല്പം വെള്ളം തളിച്ചു തൂത്തു വൃത്തി ആക്കും..
പിന്നെ ഇലയുടെ ഇടത്തെ കോണിൽ മുകളിൽ ഉപ്പേരി, ശർകരവരട്ടി, അരിഉഡയ്ക്ക…
ഇത് തിന്ന് ടൈം പാസ് ചെയ്യുമ്പോൾ..
ഒരുത്തൻ ഗ്ലാസ് കൊണ്ട് വരും..
പിന്നെ നമ്മൾ തെക്കോട്ടും വടക്കോട്ടും നോക്കും..
വെള്ളം വന്നില്ല..
ഒന്നര കിലോമീറ്റർ ദൂരത്തിൽ നിന്നും ഒരുത്തൻ ചോറുമായി വരും..
നമ്മുടെ തോട്ട് മുൻപിൽ ഇരിക്കുന്നവൻ്റെ മുൻപിൽ വരുമ്പോൾ
അവൻ്റെ ചോറ് തീരും..
കട്ട waiting…
പിന്നെ വരുന്നവൻ ഇന്ത്യയിൽ ഇരിക്കുന്ന നമുക്ക് ചോറ് തരാതെ അമേരിക്ക വഴി ചോറ് വിളമ്പും…
കലിപ്പ്…
ഇനി ഒരിക്കലും ഒരു തെണ്ടിയുടെയും കല്യാണത്തിന് വരില്ല..
എന്നാലും നമ്മൾ ക്വിറ്റ് ഇന്ത്യ പ്രഖ്യാപിക്കില്ല..
മനസിൽ വിളമ്പുന്നവരുടെ നിർമ്മാതാക്കളെ സ്മരിച്ച്..
കുടല് കരിഞ്ഞു വരുന്ന പുക..
അപ്പോൾ ഒരു മഹാൻ വെള്ളവും ആയി വരും..
വെള്ളം സ്വല്പം കുടിച്ചു..
ഹൊ ഭാഗ്യം ചോറ്..
800 കിലോമീറ്റർ സ്പീഡിൽ ഒരുത്തൻ പരിപ്പുയുമായി വരും..
പിന്നെ നെയ്യ്..
പപ്പടം ചിലപ്പോൾ നേരത്തെ.. അല്ലെങ്കിൽ നെയ്യുടെ പിറകെ..
ഇതിൻ്റെ ഇടയിൽ ഇലയിൽ എല്ലാ തൊട്ട് കൂട്ടാൻ്റെയും സാംപിൾ തരും..
സാംപിൾ മാത്രമേ ഉള്ളൂ..
അവൻ ഒരു പോക്കാണ്..
വാണം പോലെ..
അവിയലും പച്ചടിയും രണ്ടാമത്
നോക്കി …
മുരിങ്ങക്ക തൊലിയെ ഒന്നൂടെ എടുത്ത്..
പല്ലുകൾ…
പിന്നെ പ്രഥമൻ…
അതിലേക്ക് കൈ വെയ്‌കും മുൻപേ സേമിയ…
ഒരു റോക്കറ്റിൻ്റെ വേഗത്തിൽ വെച്ച് കീറുക ആണ്..
ഓഹോ ഇലയുടെ അരികിൽ പായസകാരനെ കണ്ട് മാറ്റി വെച്ച ചോറ് വീണ്ടും ഇലയുടെ നടുക്ക്….
ഇടയ്ക് സാമ്പാർ കിട്ടിയവന്മാർ ഭാഗ്യവാന്മാർ
മോര് കറിയുമായി ഒരു അണ്ണൻ ..
പിന്നെ .. മോര്…മോര്
കൈയിലേക്ക് ഒഴിച്ച് പറ പറ ശബ്ദം കേൾപ്പിച്ചു വലിച്ച് ഒരു കുടി…
പിന്നെ ഇല മടക്കി വെച്ച് ഗ്ലാസ് സൈഡിൽ വെച്ച് ..
കൈ കഴുകി…
അവസാനം ബസ്സിൽ കയറി ഇരിക്കുമ്പോൾ..
തങ്കമണി ചേച്ചി: എടാ വാസുവേ സദ്യ എങ്ങനെ ഉണ്ടായിരുന്നു…
വാസു: അവിയലിന് ഉപ്പ് കുറവായിരുന്നു..
തങ്കമണി: എടാ അവിയൽ മാത്രം അല്ല..
ഇഞ്ചി തീയൽ സ്വല്പം കരിഞ്ഞതാ..
“മൂക്കറ്റം കേറ്റി കുറ്റം പറയുന്ന സുഖം വേറൊന്നാണ്”
