രചന : അബ്ദുൽകരീം മണത്തല ചാവക്കാട്.✍
പ്രവാസികൾ ✈️ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ എന്ന വിഷയത്തെ പറ്റി എന്റെ ഒരു സുഹൃത്തിന്റെ വാക്കുകൾ ആണ് ഈ പോസ്റ്റ്. കണ്ടപ്പോൾ വളരെ നല്ല ആശയം ആണ് എന്ന് തോന്നി👍🏽. വരുന്ന തലമുറ ഇതൊക്കെ മനസ്സിലാക്കിയാൽ വളരെ നല്ലതാണ്.
1 പ്രവാസത്തിലെ പ്രയാസം അതിന്റെ ശരിയായ ഗൗരവത്തോട് കൂടി തന്നെ വീട്ടുകാരേയും മറ്റുള്ളവരെയും ബോദ്ധ്യപ്പെടുത്തുക.
(ഗൾഫിലെ കഷ്ട്ടപ്പാടും അവിടെ പണം കായ്ക്കുന്ന മരമില്ല എന്ന വിവരവും നാട്ടിലുള്ളവരും കൂടെ അറിയട്ടെ )
2, തീർത്തും നമ്മൾ ഒരു ATM മെഷീൻ ആകാതിരിക്കുക
3, ആദ്യം സാലറി കിട്ടിയ അന്ന് മുതൽ തന്നെ ചെറിയൊരു സംഖ്യ കരുതൽ ധനമായി സൂക്ഷിക്കുക അത് എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതിൽ നിന്ന് എടുക്കാൻ പറ്റാത്ത രീതിയിലുള്ള saving ആണ് ചെയ്യേണ്ടത് ഭാവിയിൽ പ്രവാസം അവസാനിച്ചു പോകുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതിരിക്കാൻ അത് ഉപകരിക്കും.
4, നാം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ബുദ്ധിപൂർവ്വമായി ഉപയോഗിക്കുക….
5, No എന്ന് പറയേണ്ട സ്ഥലങ്ങളിൽ No എന്ന് തന്നെ പറയുക അപ്പോൾ മറുഭാഗത്തുള്ള വരുടെ നീരസം കുറെ കഴിഞ്ഞാൽ സ്വയം മാറും…
6, കൃത്യമായി ആലോചിക്കാതെ വാഗ്ദാനങ്ങൾ നൽകരുത്…..
7, ഇതിനെല്ലാം പുറമെ നമ്മൾ പട്ടിണി കിടന്നിട്ട് മറ്റുള്ളവർക്ക് ബിരിയാണി വാങ്ങി കൊടുക്കേണ്ട ആവശ്യമില്ല എന്നു കൂടി മനസ്സിലാക്കുക
8, അവനവന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ മാറ്റി വെക്കാതെ അതാത് സമയത്ത് തന്നെ നടപ്പിലാക്കുക പിന്നീട് ഖേദിക്കാൻ ഇടവരരുത്…
9, അന്ന് അങ്ങിനെ ചെയ്യാമായിരുന്നു എന്നതാണ് ഈ ലോകത്തിലെ ഏറ്റവും നിരാശ ജനകവും ദുഖകരവും (തിരുത്താനാവത്തതുമായ.).. വാക്കും ചിന്തയും….
10, ഇന്ന് നിങ്ങൾ അനുഭവിച്ചത് നിങ്ങൾക്കുള്ളതും നാളെ നിങ്ങൾ അനുഭവിക്കാമെന്ന് കരുതുന്നത് മറ്റുമുള്ളവർക്ക് ഉള്ളതുമാണ്…..
11 കടം വാങ്ങിയത് അനുഭവിക്കാൻ കുറേ ആളുകൾ ഉണ്ടാവുമെങ്കിലും….കടം വീട്ടാൻ നമ്മൾ മാത്രമേ ഉണ്ടാകൂ…എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.
( കടം വാങ്ങി നേടിയ മാന്യത അവസാനം നമ്മുടെ ഉറക്കവും, ആരോഗ്യവും മനസ്സമാധാനവും നഷ്ടപ്പെടുത്തും )
12 ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യുക ഒന്നും പിന്നത്തേക്ക് മാറ്റി വെക്കാതിരിക്കുക …
13, നാട്ടിലുള്ളവരുടെ ആവശ്യവും അനാവശ്യവും തിരിച്ചറിയാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ ഭാഗ്യമാണെന്നു കരുതുക
14, കൊടുത്തതിനെല്ലാം കുറ്റം പറയുന്ന ഒരു സമൂഹമാണ് നമ്മുക്ക് ചുറ്റും ഉള്ളതെന്ന് ഓർത്താൽ നന്ന്.
15, നമ്മുടെ കാശ് കൊണ്ട് വാങ്ങുന്ന സ്ഥലം, വീട്, മറ്റു പ്രോപ്പർട്ടികൾ എന്നിവ ഒരിക്കലും മറ്റുള്ളവരുടെ പേരിൽ ആക്കരുത് അത് ഏത് ബന്ധത്തിന്റെ പേരിലായാലും നമ്മുടെ മരണം വരേ അത് ക്രിയവിക്രയം ചെയ്യാനുള്ള പൂർണ്ണ അധികാരം നമുക്ക് മാത്രമായിരിക്കണം.
( നാട്ടിലുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കരുത്. ഒരു കടിഞ്ഞാൺ എപ്പോഴും നമ്മുടെ കയ്യിൽ ഉള്ളത് നല്ലതാണ്.)
16, ഗൾഫ് വരുമാനവും ജോലി ചെയ്യാനുള്ള ആരോഗ്യവും നശിച്ചാൽ കൊഴിഞ്ഞു പോകുന്ന ബന്ധങ്ങളാണ് അധികവും. ( അനുഭവം സാക്ഷി…) കയ്യിൽ പണമില്ലാത്തവൻ ആരുടേയും ആരുമല്ല. യെന്ന സത്യം ഓർമയിൽ ഉണ്ടാകുന്നത് നല്ലതാണ്.
തയ്യാറാക്കിയത്… അബ്ദുൽകരീം മണത്തല ചാവക്കാട്.🌹