ഞാനാദ്യമായ്
ഗർഭാപാത്രത്തിൽ
സംഖ്യകളുടെ
കൂട്ടികിഴിച്ചിൽ കേട്ടു….
അച്ചനുമമ്മയും
മാസത്തിന്റെ ദിനമെണ്ണി
ഏഴ്മാസത്തിനിനിയേഴ്
ദിനംമാത്രമെത്തിയല്ലോ
വയറ്റ് പൊങ്കാലക്കായ്…
ആശുപത്രിയിലെ
കമ്പ്യൂട്ടർ ഡാറ്റയിൽ
പതിഞ്ഞുകൃത്യകണക്കാം
പ്രസവദിനത്തിന്റെ കൃത്യത…
മുത്തച്ഛനിത്തിരിവശ്യമില്ലാതെ
ചൊല്ലിരണ്ട്ദിനംതള്ളിയാൽ
അത്തത്തിൽ പിറന്നാലിനി
ശുഭമാകില്ലമാതുലനത്
അരിഷ്ടയായ്ത്തീർന്നിടാം..
ജനിച്ചിട്ടിത്തിരി മാത്രകഴിയാതെ
കുഞ്ഞിനെകാണാനെത്തിയ
അയൽപക്ക,ഭംഗിവാക്കായ് ചൊല്ലി
എറിപ്പുള്ളനാളാണിവൻതെറിച്ച
വിത്തായ് തീർന്നിടും….
ഗണിച്ച് ഫലംചൊല്ലി ഗണകനും
മുഖകാന്തിയില്ലാതെ….
അന്തഛിദ്രമാകുമീതറവാട്
മുജ്ജന്മകർമ്മഫലമായിടാം…
ആദ്യാക്ഷരം കുറിച്ചപ്പോൾ
വികടസരസ്വതിയുംപിഴയിട്ടു
വിധിവൈരൂപ്യമാംവിതുമ്പലിൽ
മറവിയൊരുഭൂതമായ്ഗമിച്ചിടാം..
മനസ്സിലുറഞ്ഞാമുൻവിധികളെ
മനനം ചെയ്ത് ഞാനെന്റെ
ശിഷ്ടകാലത്തിനായെണ്ണി
കണക്കിനെവശത്താക്കിയിനി
തോക്കുകില്ലൊരുനാളും…
നേടിടുമീയെണ്ണൽസംഖ്യയിൽ
കാലത്തിന്പോലുംതിരുത്തു
വാനാകാത്തകണക്കിന്റെ
സ്പന്ദനമീഭൂഗോളത്തിന്റെ
ആപ്തമാം സ്പന്ദനങ്ങൾ
വട്ടപൂജ്യത്തിലുംസംഭൂജ്യമായ്….

സജീവൻ. പി

By ivayana