രചന : പുഷ്പ ബേബി തോമസ് ✍️
ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾ
പാതാളക്കരണ്ടിപ്പോലെ
തറഞ്ഞു കിടക്കുന്ന
അനുഭവങ്ങൾ
മുറിവുകൾ …..
ഉണക്കാനാവാതെ
മറക്കാനാവാതെ
പഴുത്ത്
ചലമൊലിപ്പിച്ച്
മനം പുരട്ടും അനുഭവങ്ങൾ …..
മറവിയിലേയ്ക്ക് പൂഴ്ത്താൻ
ശ്രമിക്കും തോറും
നെഞ്ചിനുള്ളിലെ
വൃണങ്ങളുടെ
ആഴത്തെ കൂട്ടിക്കൂട്ടി ….
ഉണക്കാനാവില്ലെന്നും
മറക്കാനാവില്ലെന്നും
പൊറുക്കാനാവില്ലെന്നും
പറയാതെ പറയുന്നു
വീണ്ടും വീണ്ടും .

