ജഗദംബികേ മൂകാംബികേ വരദായിനി
നവരാത്രി വന്നെൻമുന്നിൽ കരതലം
നീട്ടവേ,തന്നു മലയാളഭാഷതൻ
വരദക്ഷിണ, എഴുതു, ദേവിഭജനം.
കരതലാമലകം പോലെൻതൂലിക-
ത്തുമ്പിൽ നിന്നും ഉതിർന്നുവീണു
അമ്പത്തൊന്നക്ഷരങ്ങളിൽ മധുരം
നിൻ പാദാരവിന്ദം,മനോമോഹനം,
സൗപാർണ്ണികാതീർത്ഥാഭിഷേകയാൽ.
അമ്മേ മൂകാംബികേ നാവിലത്താദരം
മുഴങ്ങുന്നു നിന്നർച്ചനപദമലരുകൾ
വാണീദേവി, നിൻ ശ്രുതിയിലലിഞ്ഞീടാൻ
നൽകൂയീജന്മം മുഴുവൻ സ്നേഹാദരം.
സുനീലവേണുസുഭഗേ,യെന്നഞ്ജലി,
നിന്നിൽ നിറയുമെങ്കിൽ, തരൂ ഭാഗ്യസൂക്തം,
ആയൂസിന്നറ്റംവരേയ്ക്കും
ഭാഷാർച്ചന ചെയ്‌തീടുവാൻ
വരദാഭയീ നിന്മുന്നിൽ നമിക്കുന്നു ഞാൻ.

By ivayana