രചന : ദിവാകരൻ പികെ.✍
ദുശ്ശീലങ്ങളിൽ നിന്നും,
പുതു ശീലങ്ങളിലേക്കുള്ള
യാത്രയിൽ തപ്പിതടയുന്നു
മറന്നുവെച്ച മോഹങ്ങൾ
യാത്ര ചൊല്ലി പിരിഞ്ഞും
പിരിയാതെ പിരിഞ്ഞ പോൽ
ഇന്നും തുടരും ബന്ധങ്ങളും
കെട്ടുപിണഞ്ഞു കിടക്കുന്നു.
ലക്ഷ്യ മില്ലാ യാത്രയിൽ,
കണ്ടുമറന്ന മുഖങ്ങങ്ങളും,
മാഞ്ഞു പോകുമോർമ്മകളും,
കാലം വരക്കും നിഴൽ ചിത്രം.
നാട്യമാകുന്ന സൗഹൃദങ്ങൾ….
നിറഞ്ഞാടും ബന്ധങ്ങളിൽ
അഭിനേതാക്കളായി മാറുന്നു
മൂടിവെച്ച ഭൂതമായി പുറത്ത് ചാടുന്നു.
നേട്ടത്തിനായി കാൽക്കൽ വീണും
ഓശാന പാട്ടുകാരായി മനംമയക്കിയും
പിന്നിൽ കുത്തി തിരിഞ്ഞ് നടക്കാനും
പഠിച്ചവർജീവിത വിജയ മുറപ്പിക്കുന്നു.

