ആ ഇടവഴിയിലെ
ഇത്തിൾക്കണ്ണികൾക്കിടയിൽ,
മച്ചിമാവിൻ ചുവട്ടിലെ
മൗനത്തിൽ…
​നിഴലുകൾ പാമ്പുകളായ്
പിണയുന്ന മണ്ണിൽ,
നിലാവുപുതച്ചുറങ്ങുന്ന
നിന്നരികിൽ…
​ഞാനുമിറങ്ങിവരാം.
​തിരക്കുകളില്ലാത്ത,
തുടിപ്പുകളില്ലാത്ത,
തുരുമ്പിച്ച ഓർമ്മകൾ
കടന്നു വരാത്തൊരിടം.
​അവിടെ,
വാക്കുകൾ കൊണ്ട്
വേലി കെട്ടേണ്ടതില്ല.
നോവുകൾ കൊണ്ട്
നീറേണ്ടതുമില്ല.
​മരിച്ചു കിടക്കുകയല്ല നാം,
മണ്ണും വിണ്ണും
മാഞ്ഞുപോകുന്നൊരാ-
നന്ദത്തിൽ അലിഞ്ഞു-
ചേരുകയാണ്…
​കാറ്ററിയാതെ വീണ
കരിയിലകൾക്കൊപ്പം,
ഇനിയൊരിക്കലും
തിരിച്ചുപോകാത്ത
രണ്ടു നിഴലുകളായ്
നമുക്കവിടെ
മയങ്ങാം..!

By ivayana

Leave a Reply

Your email address will not be published. Required fields are marked *