രചന : മംഗളൻ കുണ്ടറ ✍️
ആ നീല രാത്രിയിൽ കുളി കഴിഞ്ഞീറനായ്
ആനന്ദ ചിത്തയായവളൊന്നിരുന്നു
ആരും കൊതിക്കുന്നൊരാ പെണ്ണഴകിൻ്റെ
ആലില വയറിലരഞ്ഞാണമിളകി!
ആകാശവാതിൽ തുറന്നു വന്നെത്തുന്നു
ആയിരം താരകപ്പൂക്കളവൾക്കായി
ആമേനിയിൽ നിലാകളഭമൊഴുകി..
ആതണുതീർത്ഥത്തിൽ നീന്തിക്കുളിച്ചുഞാൻ
ആ നീല മിഴികളൊളികണ്ണെറിഞ്ഞു
ആദ്യാനുരാഗത്തിൻ നാണത്തിലാണ്ടവൾ
ആ മുഖകാന്തിയും മെയ്യഴകും കാൺകേ
ആരോമലാളിൽ ഞാനനുരാഗിയായി!
